താൾ:Aarya Vaidya charithram 1920.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ട്ടുണ്ട്. അവയിൽ ചിലതു മാത്രം താഴെ കാണിക്കാം[1]

മാമഞ്ജക (Hipian orientali)

ജുല്ലപുഷ്പ (Byophytum sensitivum)

കീടമാരി (Aristojochia Bracteata)[2]

ഉൽകണ്ടക(Echinops echinatus)

ഭൃംഗരാജ (Eclipta abla)[3]

പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യം അഹമ്മദ്നഗരത്തിലെ മോരേശ്വരഭട്ടവൈദ്യൻ തന്റെ "വൈദ്യാമൃതം" എന്ന ഗ്രന്ഥത്തിൽ "ശീതബീജം"[4](സാലാമിസ്തിരി?) മുതലായി പേർഷ്യയിലെ ചില ഔഷധദ്രവ്യങ്ങളും കൂടി ചേൎത്തിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാശിയിലെ ഒരു പ്രസിദ്ധവൈദ്യൻ 'ആതങ്കതിമിരഭാസ്കരം' എന്നൊരു ഗ്രന്ഥമുണ്ടാക്കീട്ടുണ്ട്. അതു ചികിത്സാശാസ്ത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കൃതിയാണു. അതിൽ ഭേഷജകല്പാദ്ധ്യായത്തിൽ അദ്ദേഹം, പൂൎവ്വന്മാരുടെ ശ്രമംകൊണ്ടു സിദ്ധിച്ചതെല്ലാം എടുത്തുകാണിച്ചിട്ടുണ്ടെന്നു മാത്രമല്ല, അവയിൽ ചിലതിനൊക്കെ ഒരു പുതിയ വെളിച്ചം വരുത്തുകയും ചെയ്തിരിക്കുന്നു. ചായ, ഇദ്ദേഹം തന്റെ ഗ്രന്ഥത്തിൽ ചേൎത്തിട്ടുള്ള അല്പം ചില പുതിയ ദ്രവ്യങ്ങളുടെ കൂട്ടതിൽ ഒന്നാണു. അദ്ദേഹത്തിന്റെ പ്രപൗത്രനായ സൊഹാംജിവൈദ്യൻ വടക്കെ ഇന്ത്യയിലെ ഏറ്റവും


  1. ഈ പറഞ്ഞ പേരുകൾക്കൊന്നും ശരിയായ മലയാളപദങ്ങൾ കണ്ടു കിട്ടീട്ടില്ലാത്തതിനാൽ ഇവയ്ക്കു പ്രായേണ ഇംഗ്ലീഷിലുള്ള സസ്യശാസ്ത്രസംജ്ഞകൾ മാത്രമേ ഇവിടെ ചേൎക്കുവാൻ സാധിച്ചിട്ടുള്ളൂ.
  2. ഇതിന്നു "ചെറുപ്പുള്ളടി" "ആടുതിന്നും പാല" ഇങ്ങിനെ ചില പേരുകൾ കാണുന്നുണ്ട്.
  3. "കരസുരങ്കണ്ണി" "കയ്യൊന്നി" ഇങ്ങിനെ ചില പൎയ്യായങ്ങൾ ഇതിന്നുണ്ടത്രെ.
  4. Plantago Ispaghula.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/131&oldid=155519" എന്ന താളിൽനിന്ന് ശേഖരിച്ചത്