താൾ:Aarya Vaidya charithram 1920.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭ ഹിന്തുക്കളുടെ ഭേഷജകല്പം ൧൧൫


ഭാവത്തേയും, വൃക്ഷങ്ങൾ- ലതകൾ- തൈലങ്ങൾ- സസ്യങ്ങൾ- മൂലങ്ങൾ- ശാകങ്ങൾ- ഫലങ്ങൾ ഇവയുടെ തരം ഭേദങ്ങളേയും, ശുദ്ധവും ഓരുള്ളതുമായ ജലങ്ങളുടെ ഗുണങ്ങളേയും വിവരിച്ചിട്ടുണ്ട്. അതിന്നൊക്കെ പുറമേയും അറിയേണ്ടുന്ന സംഗതികളെല്ലാം അതിൽ അദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു. ഈ പുസ്തകം അതിപ്രയത്നസിദ്ധവും, ഇന്ത്യയിലെ വൈദ്യന്മാരാൽ വളരെ വിലവെയ്ക്കപ്പെട്ടിരിക്കുന്നതുമാകുന്നു. ദ്രവ്യങ്ങളെ വിഭജിക്കുന്നതിൽ ഈ ഗ്രന്ഥകൎത്താവ് അനുസരിച്ചിട്ടുള്ള ക്രമം ഇദ്ദേഹത്തിന്റെ പൂൎവ്വന്മാരുടെ രീതിയിൽനിന്നും വ്യത്യാസപ്പെട്ടിട്ടുള്ളതാണു. ഇദ്ദേഹം സസ്യവർഗ്ഗങ്ങളെ എല്ലാം വള്ളികൾ- വൃക്ഷങ്ങൾ- ചെടികൾ- പുല്ലുകൾ ഇങ്ങിനെ നാലാക്കി തരം തിരിക്കുകയും, പിന്നെ അവയിൽ ഓരോ ഭാഗം എങ്ങിനെയാണു മരുന്നാക്കി ഉപയോഗിക്കേണ്ടതെന്നു വിവരിയ്ക്കുകയും ചെയ്തിരിക്കുന്നു. ഈ ഗ്രന്ഥകൎത്താവു തന്റെ മുൻ ഗാമികളുടെ ഗ്രന്ഥങ്ങളിലൊന്നും കാണപ്പെടാത്തതായി ഏകദേശം നൂറോളം പുതിയ ഔഷധങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അവയിൽ വെച്ച് ഏറ്റവും പ്രധാനമായവ "കണ്ഡൂരം" (വലിയപാവൽ), "ബ്രഹ്മദണ്ഡി", "ഝിംഝിര" (വട്ടൂരകം), "രുദന്തി" (ഉപ്പുവള്ളി), "രുദ്രാക്ഷം" എന്നിവയാകുന്നു.

നരഹരിയ്ക്കുശേഷം ഉണ്ടായ ശോധലൻ സ്വന്തം പേർവെച്ച് ഒരു ഭേഷജകല്പഗ്രന്ഥം എഴുതീട്ടുണ്ട്. ഇദ്ദേഹം ജാതികൊണ്ട് ഒരു ഗുജറാത്തിബ്രാഹ്മണനും, ഇദ്ദേഹത്തിന്റെ അച്ഛൻ നന്ദനൻ എന്നുപേരായ ഒരു വൈദ്യനുമായിരുന്നു. ഇദ്ദേഹത്തിന്റെ ഗ്രന്ഥം മുഖ്യമായി "ധൻവന്തരിനിഘണ്ഡു"വിനെ അടിസ്ഥാനപ്പെടുത്തീട്ടുള്ളതാണു. ഇദ്ദേഹം കാടുകളിൽ സഞ്ചരിച്ച് ചെയ്തിട്ടുള്ള അൻവേഷണത്തിന്റെ ഫലമായി ഏകദേശം എമ്പതോളം ദ്രവ്യങ്ങളെ തന്റെ ഗ്രന്ഥത്തിൽ പുതുതായി ചേൎത്തി

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/130&oldid=155518" എന്ന താളിൽനിന്ന് ശേഖരിച്ചത്