താൾ:Aarya Vaidya charithram 1920.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൪ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ഖസം" (കശകശ), "കൗസുംഭം"(ചപ്പങ്ങം), "മേഥിക" (ഉലുവ), "വാതവൈരി"(വദാമ) മുതലായി ഏകദേശം 150 ദ്രവ്യങ്ങളുടെ സംജ്ഞകളും, ഗുണങ്ങളും പറഞ്ഞിരിക്കുന്നു.

ഭാവമിശ്രനെ പിൻ തുടർന്നിട്ടുള്ളതു മദനപാലൻ എന്ന രാജാവാണു. അദ്ദേഹത്തിന്റെ "മദനവിനോദം" എന്ന ഗ്രന്ഥം ഏകദേശം ഭാവപ്രകാശന്റെ ഒരു രണ്ടാം പതിപ്പാണെന്നാണു പറയേണ്ടത്. ഏതായാലും ഇന്ത്യയിലെ സസ്യങ്ങളുടെ എണ്ണത്തിൽ അദ്ദേഹവും ചില പുതിയ പേരുകൾ കൂട്ടിച്ചേൎത്തിട്ടുണ്ടെന്നു കാണുന്നു. അവയിൽ ചിലത് "അകരാകരഭം" "ആഞ്ജിരം" (ആഞ്ഞിൽ), "ഹരിദ്രുമം" (മഞ്ഞക്കടമ്പ്) എന്നിവയാണു.

ഇദ്ദേഹത്തിനെ കാലത്തുതന്നെ കാശ്മീരരാജ്യത്തിൽ സിംഹപുരവാസിയായ ചന്ദേശ്വരന്റെ പുത്രനായി നരഹരി എന്നൊരു മഹാവിദ്വാനായ വൈദ്യനുണ്ടായിരുന്നു. അദ്ദേഹം "അഭിധാനചൂഡാമണി" അല്ലെങ്കിൽ "രാജനിഘണ്ഡു" എന്നുപേരായ ഒരു വിശേഷപ്പെട്ട പുസ്തകം എഴുതീട്ടുണ്ട്. ഇത് അക്കാലത്തുണ്ടായിരുന്ന കാശ്മീരരാജാവിന്റെ സഹായത്തോടുകൂടി എഴുതപ്പെട്ടതാണു. അതുനിമിത്തം ഇതു കഴിയുന്നേടത്തോളം ഉപയോഗപ്രദവും രസകരവുമാക്കിത്തീർക്കുവാൻ വേണ്ടുന്ന അദ്ധ്വാനമൊക്കെ ചെയ്തിട്ടുണ്ടെന്നും കാണുന്നു. ഈ നരഹരി ജനിച്ചകാലം കൃത്യമായി അറിയപ്പെട്ടിട്ടില്ലെങ്കിലും, ചില ഗ്രന്ഥകാരന്മാർ ഇദ്ദേഹം ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടിലാണു ജീവിച്ചിരുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ഇദ്ദേഹത്തിന്റെ ഗ്രന്ഥം ഔഷധദ്രവ്യങ്ങളെ അവയുടെ ഗുണവിശേഷങ്ങളോടുകൂടി വിവരിക്കുന്ന ഒരു നിഘണ്ഡുവാകുന്നു. അതുകൂടാതെ, അദ്ദേഹം മണ്ണിന്റെ പല തരങ്ങളേയും, അനേകവിധത്തിലുള്ള ഔഷധദ്രവ്യങ്ങളുടെ കൃഷിക്കുപറ്റിയ നിലങ്ങളുടെ സ്വ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/129&oldid=155516" എന്ന താളിൽനിന്ന് ശേഖരിച്ചത്