താൾ:Aarya Vaidya charithram 1920.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭ ഹിന്തുക്കളുടെ ഭേഷജകല്പം ൧൧൩


യ ഔഷധങ്ങൾ വല്ലതും സ്വീകരിച്ചു പോകാതിരിപ്പാൻ പ്രത്യേകം മനസ്സിരുത്തുകയും വേണം. നാനാദ്രവ്യങ്ങളുടേയും ഗുണങ്ങളെ അടിസ്ഥാനാമാക്കീട്ടുള്ള ചരകന്റെ വിഭാഗത്തെക്കുറിച്ചും ഇതിൽ മുമ്പു പറകയുണ്ടായിട്ടുണ്ടല്ലോ. വഗ്ഭടൻ അദ്ദേഹത്തിന്റെ പ്രസിദ്ധകൃതിയുടെ 15-ാം അദ്ധ്യായത്തിൽ സുശ്രുതന്റെ രീതിയാണു പിടിച്ചിട്ടുള്ളത്. എങ്കിലും, അദ്ദേഹത്തിന്റെ ചുരുക്കിപ്പറയുന്ന മാതിരിയുടെ ഒരു ഭംഗി അതിന്നു പ്രത്യേകമുള്ളതുതന്നെയാണു. "ധൻവന്തരി നിഖണ്ഡു"കാരന്റെ ഗതി ചരകൻ പോയ വഴിക്കുതന്നെയാണു. എന്നാൽ ഈ ഒരു വ്യത്യാസമുണ്ട്. ചരകൻ ഒരു മരുന്നുതന്നെ പല രോഗങ്ങളുടെ ചികിത്സയിലും പറഞ്ഞിട്ടുണ്ട്. നിഘണ്ഡുകാരനാകട്ടെ ആ വക പുനരുക്തിയെല്ലാം ഒഴിച്ചിട്ടുണ്ട്; ഇതാണു ഭേദം. ഈ കൃതിയും വളരെ പ്രാചീനമാണു. എന്നാൽ ഗ്രന്ഥകൎത്താവ് ആരാണെന്നു നിശ്ചയമില്ല. ചിലർ ഈ ഗ്രന്ഥത്തിന്റെ കൎത്താവ് ഇന്ത്യയിലെ വൈദ്യശാസ്ത്ര പ്രവൎത്തകനായ "ധൻവന്തരി" യാണെന്നു പറയുന്നുണ്ട്. പക്ഷേ അത് ഒരിക്കലും ശരിയാവാൻ തരമില്ല: എന്തുകൊണ്ടെന്നാൽ, ഈ ഗ്രന്ഥകാരൻ തന്റെ കൃതിയുടെ പ്രാരംഭത്തിൽ "ദേവന്മാരാലും അസുരന്മാരാലും ഒരുപോലെ പൂജിക്കപ്പെടുന്ന ദിവ്യനായ 'ധൻവന്തരി'ക്കു തന്റെ വന്ദനത്തെ പറയുന്നതായി" കാണുന്നുണ്ട്. ഇദ്ദേഹം തന്റെ അതിപ്രയത്നസിദ്ധമായ ഈ ഗ്രന്ഥത്തിൽ ധാതുക്കളെ ഒഴിച്ച് 373 ദ്രവ്യങ്ങളെക്കുറിച്ച് വിവരിച്ചെഴുതിയിരിക്കുന്നു.

ഔഷധദ്രവ്യങ്ങളെക്കുറിച്ച് എഴിതീട്ടുള്ള പിന്നത്തെ പ്രധാന ഗ്രന്ഥകൎത്താവു ലടകമിശ്രന്റെ പുത്രനായ ഭാവമിശ്രനാകുന്നു. ഇദ്ദേഹത്തിന്റെ ഒരു പ്രസ്താവം പൂൎവ്വഭാഗങ്ങളിൽ വന്നിട്ടുണ്ടല്ലോ. ഈ ഭാവമിശ്രൻ, "ധൻവന്തരിനിഘണ്ഡു"വിൽ കാണാത്തതായ "അഹിഫേനം" (അവീൻ അല്ലെങ്കിൽ കറുപ്പ്), "ഖാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/128&oldid=155515" എന്ന താളിൽനിന്ന് ശേഖരിച്ചത്