താൾ:Aarya Vaidya charithram 1920.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧0 ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ



ഈ പ്രഭാവം എന്നത് ഒരു ദ്രവ്യത്തിലിരിക്കുന്ന ഒരു പ്രത്യേക കൎമ്മശക്തിയാകുന്നു. ചില മരുന്നുകളുടെ രസം, ഗുണം, വീൎയ്യം വിപാകം ഇവയെല്ലാം ഒന്നായിരിക്കുമെങ്കിലും അവയെ പ്രയോഗിച്ചാൽ ഫലത്തിന്നു വളരെ ഭേദം കാണും. പുനൎമ്മുരിങ്ങയും, മുന്തിരിങ്ങയും രണ്ടും സ്വതേ മധുരമാണു; രണ്ടിന്നും ഗുരുത്വമെന്ന ഗുണമുണ്ട്; രണ്ടും ശീതവീൎയ്യമാണു; ജഠരാഗ്നി സംയോഗത്താലുണ്ടാകുന്ന മാറ്റവും, (വിപാകം) രണ്ടിന്നും തുല്യമാണു. അതായത് രണ്ടും മധുരമായിത്തന്നെ ഇരിക്കും; എങ്കിലും ദേഹത്തിന്നുള്ളിൽ ചെന്നാൽ അവ രണ്ടും ചെയ്യുന്ന കൃത്യം വളരെ ഭേദപ്പെട്ടുകാണുന്നു. എങ്ങിനെയെന്നാൽ പുനൎമ്മുരിങ്ങ മലത്തെ ബന്ധിക്കുന്നതായും (ഗ്രാഹി) മുന്തിരിങ്ങ മലത്തെ അയയ്ക്കുന്നതായും (സ്രംസി) തീരുന്നു. ദ്രവ്യനിഷ്ഠമായ ഈ വിശേഷത്തിന്നാണു "പ്രഭാവം" എന്നു പറയുന്നത്. ഇതുപോലെതന്നെ "ചിത്രക" വും (കൊടുവേലി) "ദന്തി" (നാഗദന്തി) യും കടുരസമാകുന്നു; ലഘുത്വമുള്ളതാണു; ഊഷ്ണവീൎയ്യമാണു; വിപാകത്തിൽ കടുരസവുമാകുന്നു. എങ്കിലും ചിത്രകം ദീപനത്തെ ഉണ്ടാക്കുകയും നാഗദന്തി ശക്തിയുള്ള ഒരു വിരേചനസാധനമായിത്തീരുകയും ചെയ്യുന്നു. ഇനി മേല്പറഞ്ഞ സംഗതികൾക്കധീനമല്ലാതെ തന്നെ ചില സാധനങ്ങൾ അവയുടെ "പ്രഭാവത്തെ"കാണിക്കുന്നുണ്ട്. അതിന്നൊരു ദൃഷ്ടാന്തം പറയാം. "സഹദേവി" (പൂവ്വാംകുറുന്തല) എന്ന ഔഷധത്തെ അതിന്നു വിധിച്ച ഒരു പ്രത്യേകമാതിരിയിൽ സമ്പാദിച്ചു തലയിൽ കെട്ടിയാൽ "വിഷമജ്വരം" മാറുന്നതാണെന്നു പറയപ്പെടുന്നു. എന്നാൽ സാധാരണ ഒരു മരുന്നായി അകത്തേക്ക് ഉപയോഗിക്കുന്നതായാൽ അതു ശമനവും, കയ്പ്പുരസമുള്ളതുമായ ഒരു ബല്ല്യൗഷധമായിരിക്കുകയും ചെയ്യും. അതിന്റെ നീർ പുറത്തേക്കുപയോഗിച്ചാൽ കുഷ്ഠവും, കാലപ്പഴക്കം ചെന്ന ത്വഗ്ദോഷങ്ങളും മാറു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/125&oldid=155512" എന്ന താളിൽനിന്ന് ശേഖരിച്ചത്