താൾ:Aarya Vaidya charithram 1920.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧0നു


വിപാകം പിത്തത്തെ വൎദ്ധിപ്പിക്കും; പക്ഷേ വാതകഫങ്ങളെ ശമിപ്പിക്കും; കടുവിപാകമാകട്ടെ വാതോപദ്രവങ്ങളെ വൎദ്ധിപ്പിക്കുകയും കഫപിത്തങ്ങളെ ശമിപ്പിക്കുകയും ചെയ്യും.ഏതദ്ദേശിയന്മാരായ ഔഷധശാസ്ത്രജ്ഞന്മാർ (Pharmacody-namics) ഓരോ ഔഷധദ്രവ്യങ്ങൾക്ക് ശരീരത്തിന്നുള്ളിൽ ചെന്നാലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചു പറഞ്ഞിരിക്കുന്നു. ഒരു ഔഷധത്തിന്റെ ഗുണത്തേയും, അതിന്നുണ്ടാകുന്ന പാകഭേദങ്ങളേയും (രാസഭേദങ്ങൾ) തീൎച്ചപ്പെടുത്തുന്ന കാൎയ്യത്തിൽ പ്രാചീനന്മാർ, അതിന്റെ ഉല്പത്തിയിൽ പൃഥിവി, അപ്പ്, തേജസ്സ്, വായു, ആകാശം എന്നീ അഞ്ച് അവയവഭൂതങ്ങളിൽ വെച്ച് ഏതാണു പ്രധാനമായിരിക്കുന്നതെന്നു ആലോചിക്കുകയാണു ചെയ്തിട്ടുള്ളത്. ഈ പഞ്ചഭൂതങ്ങളിൽ വെച്ച് ക്രമത്തിൽ ഓരോന്നിന്നുള്ള പ്രത്യേക ഗുണങ്ങൾ ഗുരുത്വം, സ്നേഹം, ദാഹം രൂക്ഷത, സൂക്ഷ്മത എന്നിവയാകുന്നു. ഈ ഭൗതിക സിദ്ധാന്തം പ്ലേറ്റോ, ഹിപ്പാക്രെട്ടീസ്സ് പൈത്തഗോറസ്സ് എന്നവരുടെ സിദ്ധാന്തത്തോടു ശരിയായി യോജിച്ചിരിക്കുന്നു എന്നുകൂടി പ്രസംഗവശാൽ ഇവിടെ പറയാം. പക്ഷേ ഇവരിൽ ആദ്യം പറഞ്ഞ രണ്ടു കൂട്ടരും ആകാശത്തെ ഒരു ഭൂതദ്രവ്യമാക്കി കല്പിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഒരു ഔഷധദ്രവ്യത്തിന്റെ ഉല്പത്തിയിൽ പല ഭൂതങ്ങളുടേയും താരതമ്യത്തെ തീൎച്ചപ്പെടുത്തുകയും, അതിന്നു പിന്നെ ശരീരത്തിന്നുള്ളിലുണ്ടാകുന്ന മാറ്റങ്ങളെ വിവരിക്കുകയും ചെയ്യുന്നതുകൊണ്ട് ഇന്ത്യയിലെ ഗ്രന്ഥകാരന്മാൎക്കു രാസവിഭാഗത്തിന്റേയും, പൃഥക്കരണരീതിയുടേയും കുറെ ഒരു പരിജ്ഞാനമുണ്ടായിരുന്നു എന്ന് ഊഹിക്കാം.

ഒരു ഔഷധത്തിന്നു രോഗശമനത്തിലുള്ള സാമർത്ഥ്യം ക്ലിപ്തപ്പെടുത്തുന്നത് അതിന്റെ വിപാകരസം കൊണ്ടല്ലാതെ, സ്വതേയുള്ള രസം കൊണ്ടല്ല വേണ്ടത്.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/124&oldid=155511" എന്ന താളിൽനിന്ന് ശേഖരിച്ചത്