താൾ:Aarya Vaidya charithram 1920.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧0൮ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


എന്നാൽ, ഒരു ദീനം ഉഷ്ണസ്വഭാവമോ അല്ലെങ്കിൽ ശീതസ്വഭാവമോ ആണെങ്കിൽ അതിന്നു വിപരീതഗുണങ്ങളോടുകൂടിയ ഔഷധമാണു അവിടെ പ്രയോഗിക്കേണ്ടതെന്നാകുന്നു.

ർ.വിപാകം എന്നത് ഒരു മരുന്നിന്നു ദേഹത്തിന്നുള്ളിൽ വെച്ച് ആഭ്യാന്തരോഷ്മാവിനാൽ ഉണ്ടാകുന്ന മാറ്റമാകുന്നു. ഒരു സാധനം വയറ്റിന്നുള്ളിൽ ചെന്നാൽ ജഠരാഗ്നിസംയോഗത്താൽ അതിന്നു അവയവഭേദം വരികയും. ചിലപ്പോൾ അതിന്റെ രൂപംതന്നെ മറ്റൊരു പ്രകാരത്തിലായിപ്പോകയും, അതോടുകൂടി ആ സാധനത്തിന്നുണ്ടാകുന്ന രാസഭേദം (Chemical change) നിമിത്തം സ്വതേയുള്ള കാൎയ്യശക്തികൂടി വളരെ വ്യത്യാസപ്പെട്ടുപോകയും ചെയ്യുന്നു. ദ്രവ്യത്തിന്ന് ഈ പ്രകാരമുണ്ടാകുന്ന മാറ്റത്തിന്നാണു "വിപാകം" എന്നുപറയുന്നത്. [1] മുൻപ്രസ്താവിച്ച ആറു രസങ്ങളുടേയും രാസഫലം (Chemical effect)അല്ലെങ്കിൽ "വിപാകം" മധുരമോ, അമ്ലമോ, അല്ലെങ്കിൽ കടുവോ ആയിരിക്കും. മധുരം, അമ്ലം, കടു ഈ മൂന്നു രസങ്ങൾക്കും വിപാകത്തിൽ സാധാരണയായി ഭേദം വരുന്നതല്ല; എന്നാൽ ലവണദ്രവ്യങ്ങൾ അപ്പോൾ മധുരങ്ങളായിത്തീരും; കഷായം, തിക്തം ഇവ കടുരസങ്ങളായിപ്പോകയും ചെയ്യും. എന്നാൽ, മറ്റു മിക്ക വിധികൾക്കുമുള്ളതുപോലെ ഇതിന്നും അപവാദങ്ങൾ (ഒഴിവുകൾ) ഉണ്ട്. അതിന്ന് ഒന്നോ രണ്ടോ ഉദാഹരണം പറയാം. ശാല്യന്നം സ്വതേ മധുരരസമാണു. എങ്കിലും അതു വിപാകത്തിൽ അമ്ലരസമായിത്തീരുന്നു. അതുപോലെതന്നെ കടുക്ക സ്വതേ കഷായരസമാണു. പക്ഷേ അതു വിപാകത്തിൽ മധുരരസമായിത്തീരുന്നു. മധുരമായ ഒരു വിപാകം കഫത്തെ വൎദ്ധിപ്പിക്കുമെങ്കിലും വാതപിത്തങ്ങളെ ശമിപ്പിക്കും; അമ്ലമായ


  1. ജാഠരേനാഗ്നിനാ യോഗാഭ്യദുദേതി രസാന്തം;
    രസാനാം പരിണാമാന്തെ സ 'വിപാക' ഇതി സ്മൃതഃ (വഗ്ഭടഃ)
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/123&oldid=155510" എന്ന താളിൽനിന്ന് ശേഖരിച്ചത്