താൾ:Aarya Vaidya charithram 1920.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧0൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ



(ഡി) കല്ലൂർവഞ്ഞിയുടെ നീരിന്നു പാഷാണങ്ങളെ (കല്ലുകളെ) ഉരുക്കുവാനുള്ള ശക്തിയുണ്ടെന്നു പറയപ്പെടുന്നതിനാൽ അതിന്ന് "പാഷാണഭേദി" എന്നു പേർ പറഞ്ഞുവരുന്നു.

(ഇ) തമിഴാമയുടെ വേർ ഉപയോഗിച്ചാൽ നീരെല്ലാം വാർന്നുപോകുന്നതാകയാൽ അതിന്ന് "ശോഫഘ്നി" എന്നു പേരിട്ടിരിക്കുന്നു.

(എഫ്) കിരിയാത്തയ്ക്കു "ജ്വരാന്തകം" എന്നു പേർ കൊടുത്തിരിക്കുന്നു. എന്തെന്നാൽ, അതു ജ്വരത്തെ (പനിയെ) തടുക്കുമെന്നാണു ഊഹിക്കപ്പെട്ടിരുന്നത്.

(ജി) ചെന്മരം പ്ലീഹയെ സംബന്ധിച്ച രോഗങ്ങളെ നശിപ്പിക്കുന്നതാണെന്നു വെച്ചിരിക്കുന്നതിനാൽ അതിന്ന് "പ്ലീഹഘ്നം" എന്നു നാമം കൊടുത്തിരിയ്ക്കുന്നു.

(എഛ്) വിഭീതകം (താന്നിക്ക) ക്ഷയകാസത്തെ നശിപ്പിക്കുന്നതാകയാൽ അതിനെ "കാസഘ്നം" എന്നു പേർ വിളിച്ചുവരുന്നു.

(ഐ) ചേൎക്കുരുവിന്ന് "അരുഷ്കരം" എന്നാണു സംജ്ഞ വിധിച്ചിരിക്കുന്നത്. എന്തുകൊണ്ടെന്നാൽ അതിനെ ദേഹത്തിന്മേൽ എവിടെയെങ്കിലും ഉപയോഗിച്ചാൽ ആ ഭാഗം പൊള്ളുകയും "അരുസ്സുകൾ" അല്ലെങ്കിൽ വ്രണങ്ങളുണ്ടായിത്തീരുകയും ചെയ്യുന്നു.

(ജെ) കാട്ടുമുതിരയ്ക്ക് "ലോചനഹിത" എന്നു സംജ്ഞയുണ്ട്. കാഴ്ചയ്ക്കു ശക്തിയുണ്ടാക്കുവാനായി അതിന്റെ മണികൾ അരച്ചു തഴിയിടുമാറുള്ളതിനാലാണു അതിന്നു ഈ പേർ വന്നത്.

൩. വീൎയ്യം എന്നത് എല്ലാ ഔഷധങ്ങൾക്കും സഹജമായുള്ള അഞ്ചു ധർമ്മങ്ങളിൽ വെച്ചു മൂന്നാമതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/121&oldid=155508" എന്ന താളിൽനിന്ന് ശേഖരിച്ചത്