താൾ:Aarya Vaidya charithram 1920.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧0൪ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ത്തെ) വിവരിക്കുന്നവയായിരിക്കുമെന്നുള്ളതാണു. അതാതിന്ന് പ്രത്യേകമുള്ളതും പ്രധാനമായി കാണപ്പെടുന്നതുമായ ചില ദ്രവ്യസംജ്ഞകളെ താഴേ കാണിക്കാം.

(എ) ഒരു പ്രത്യേകചെടിക്ക് സംസ്കൃതത്തിൽ "ആഖുകൎണ്ണി" ("എലിച്ചെവി" എന്നു ഭാഷ) എന്നാണു പേരിട്ടിരിക്കുന്നത്. എന്നാൽ അതിന്നുള്ള സംഗതി, അതിന്റെ ഇലകൾക്ക് എലിയുടെ ചെവികളോടു സാദൃശ്യമുണ്ടെമ്മുള്ളതാകുന്നു.

(ബി) വയമ്പിന്റെ ഗന്ധം തീക്ഷ്ണമായിട്ടുള്ളതാകയാൽ അതിനെ "ഉഗ്രഗന്ധ" എന്ന് പറഞ്ഞുവരുന്നു.

(സി) ശംഖ്പുഷ്പത്തിന്റെ പൂക്കൾക്ക് പശുവിന്റെ ചെവികളോട് സാമ്യമുണ്ടെന്നു വെച്ചിട്ടുള്ളതിനാൽ, അതിന്നു "ഗോകൎണ്ണി" എന്നു പേർ കൊടുത്തിരിക്കുന്നു.

(ഡി) വത്സനാഭത്തിന്ന് അങ്ങിനെ ഒരു പേർ കൊടുത്തത് ആ വേർ [1]കാഴ്ചയിൽ വത്സനാഭി (കുട്ടികളുടെ പൊക്കിൾക്കൊടി) പോലെ ഇരിക്കുന്നതു കൊണ്ടാകുന്നു.

(ഇ) 'സാതല" എന്നു സംസ്കൃതത്തിലും "ചൎമ്മലന്ത" എന്നു ഭാഷയിലും പേർപറഞ്ഞുവരുന്ന സസ്യവിശേഷത്തിന്റെ കായ വെള്ളംകൂട്ടി തിരുമ്മിയാൽ വളരെ പതയുണ്ടാകുന്നതുകൊണ്ട് അതിനെ "ബഹുഫേനം" എന്നു പറയുന്നു.

(എഫ്) ചുകന്ന ആവണക്കിന്നു "ചിത്രബീജം" എന്നു പേരുണ്ട്. അതിന്നു കാരണം അതിന്റെ ബീജങ്ങൾ വെളുത്തതും, ചെമ്പിച്ചതും, കറുത്തതുമായ പുള്ളികളാൽ വ്യാപിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണു.

(ജി) തൊട്ടാൽ വാടി എന്ന ചെടിക്കു "ലജ്ജാലു"


  1. ഇത് ഒരു വേരാണു
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/119&oldid=155505" എന്ന താളിൽനിന്ന് ശേഖരിച്ചത്