താൾ:Aarya Vaidya charithram 1920.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നുർ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


നിരാശപ്പെട്ടിട്ടില്ല. നവീനവൈദ്യശാസ്ത്രത്തിന്റെ ഗതി ഇനിയും മുന്നോട്ടുതന്നെയാണല്ലൊ. അങ്ങിനെ ഇതു മുന്നോട്ടു പോയ്കൊണ്ടിക്കുന്നതിനിടയ്ക്കോ, അല്ലെങ്കിൽ അഭിവൃദ്ധിയുടെ പരമകാഷ്ഠയിലെത്തുന്ന കാലത്തോ ഇപ്പോൾ തലപക്ഷപാതികൾ തള്ളിക്കളയുന്നതായ അതേ സിദ്ധാന്തത്തിന്മേൽതന്നെ അവർ ആ ശാസ്ത്രം കൊണ്ടുചെന്നുറപ്പിക്കുവാൻ തീൎച്ചയായും സംഗതിവരുമെന്നു വിചാരിച്ചിട്ടാണു ആൎയ്യവൈദ്യന്മാർ തൽക്കാലം സമാധാനിച്ചിരിക്കുന്നത്.


ഏഴാം അദ്ധ്യായം

ഹിന്തുക്കളുടെ ഭേഷജകല്പം


ഹിന്തുക്കളുടെ ഭേഷജകല്പം നവീനതത്ത്വാന്വേഷികൾക്ക് ഒരു അതിശയമാകുന്നു. അതിൽ അവർ സകലദ്രവ്യങ്ങളേയും ജാംഗമം, ഔൽബ്ഭിദം, പൎത്ഥിവം ഇങ്ങിനെ മൂന്നാക്കി തരം തിരിച്ചിരിക്കുന്നു. ഈ മൂന്നു വിധത്തിലുള്ള ദ്രവ്യങ്ങളുടേയും, ആരോഗ്യരക്ഷയ്ക്കും ശരീരശക്തിക്കും ആവശ്യമായ ആഹാരങ്ങളുടെയും ഗുണങ്ങൾ അവരുടെ ഈ കല്പത്തിൽ പൂൎണ്ണമായി വിവരിക്കപ്പെട്ടിട്ടുമുണ്ട്. ഈ തത്ത്വാൻവേഷണത്തിന്ന് അടിസ്ഥാനമായ സിദ്ധാന്തം എന്താണെന്നുവെച്ചാൽ, മേൽ പ്രകാരമുള്ള ജാംഗമമോ, ഔൽബ്ഭിദമോ, പാർത്ഥിവമോ ആയ ഏതൊരു ദ്രവ്യത്തിന്നും രസം, ഗുണം, വീൎയ്യം, വിപാകം, ശക്തി(പ്രഭാവം) എന്നീ അഞ്ചു ധൎമ്മങ്ങൾ ഉണ്ടെന്നുള്ള സംഗതിയാണു.

രസങ്ങൾ--മധുരം, അമ്ലം, ലവണം, തിക്തം, ഊഷണം (കടു), കഷായം ഇങ്ങിനെ ആറാകുന്നു. ഇവ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/109&oldid=155494" എന്ന താളിൽനിന്ന് ശേഖരിച്ചത്