Jump to content

താൾ:Aarya Vaidya charithram 1920.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൬] ഹിന്തുക്കളുടെ വൈദ്യശാസ്ത്രസിദ്ധാന്തം നു൩


ണ്ടു തൊട്ടുപോകരുതെന്നു പ്രത്യേകം ഉപദേശിക്കുകയും ചെയ്തിരിക്കുന്നു.

ആൎയ്യവൈദ്യശാസ്ത്രം മുഴുവനും സ്ഥാപിച്ചിരിക്കുന്നതു വ്യാധികരങ്ങളായ മൂന്നു പ്രകൃതികളെ അടിസ്ഥാനമാക്കീട്ടാണെന്നു നമുക്ക് ഇപ്പോൾ മനസ്സിലായല്ലൊ. ഈ പ്രകൃതികൾ സകലമനുഷ്യരും ജനിക്കുമ്പോൾതന്നെ ഉള്ളതാണെന്നു മാത്രമല്ല, ഇവകൾ ഏറക്കുറെ ചേർന്നിട്ടില്ലാതെ ഈ പ്രപഞ്ചത്തിൽ യാതൊരു വസ്തുവും ഉണ്ടാകുന്നതല്ലെന്നുകൂടി പറയപ്പെട്ടിരിക്കുന്നു. ഇപ്രകാരം ത്രിദോഷങ്ങളെ അടിസ്ഥാനമാക്കീട്ടുള്ള പ്രാചീനാൎയ്യന്മാരുടെ രോഗനിദാനശാസ്ത്രം അനവധി കാലമായി നിലനിന്നുപോരുന്നതുമാണു. ഈ തത്വത്തെ അടിസ്ഥാനമാക്കി ചെയ്യുന്ന രോഗനിൎണ്ണയവും, അതിന്നനുസരിച്ചു വിധിക്കുന്ന ചികിത്സകളൂം ഇന്ത്യയിൽ എപ്പോഴും ശരിയായി ഫലിച്ചിട്ടുള്ളതാണെന്നാണു ഹിന്തുക്കൾ പറയുന്നത്. ഈ സിദ്ധാന്തം തന്നെ ഗ്രീസ്സിലെ വൈദ്യശാസ്ത്രപ്രവൎത്തകനായ ഹിപ്പോക്രെട്ടീസ്സും (ക്രി-മു-ർ൬0-ാമാണ്ടു) ഹിന്തുക്കളിൽനിന്നു കടം വാങ്ങീട്ടുണ്ടെന്നാണു തോന്നുന്നത്. പിന്നെ രണ്ടായിരത്തിലധികം സംവത്സരത്തോളം യൂറോപ്പിലെ വൈദ്യന്മാരെല്ലാവരും സ്വീകരിച്ചു പോന്നിരുന്നതും അതു തന്നെയാണല്ലൊ. ഇതു കേവലം പ്രമാദവും അപരിഷ്കൃതവുമാണെന്നുവെച്ചു തള്ളിക്കളയുന്നത് അന്യായമാണെന്നാണു തല്പക്ഷപാതികൾ വാദിക്കുന്നത്. ഇതിന്ന് ഈ വക വിശേഷണങ്ങൾ കൊടുക്കുന്നതിൽ ഹിന്തുവൈദ്യന്മാൎക്കു കലശലായ പരിഭവമുണ്ട്. നവീനതത്ത്വാൻവേഷികളാരും അവരുടെ ശാസ്ത്രം വേണ്ടതുപോലെ പഠിക്കുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്നും, എന്നിട്ടാണു അവർ മതിയായ താതൊരു കാരണവും കൂടാതെ ഇതു തള്ളിക്കളയുന്നതെന്നും ഇവർ ആക്ഷേപിക്കുന്നു. എങ്ങിനെയായിരുന്നാലും ഇവർ ഇതുകൊണ്ടൊന്നും

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/108&oldid=155493" എന്ന താളിൽനിന്ന് ശേഖരിച്ചത്