താൾ:Aarya Vaidya charithram 1920.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൬] ഹിന്തുക്കളുടെ വൈദ്യശാസ്ത്രസിദ്ധാന്തം ൯൧


പൊന്തിക്കാണുന്ന അരിമ്പാറ മുതലായതിന്റെ അധിഷ്ഠാനം.

താമ്ര(ചെമ്പു നിറമുള്ളത്)-- ഇതു യവത്തിന്റെ എട്ടിൽ ഒരു ഭാഗം കനമുള്ളതും, പാണ്ട് കുഷ്ഠം മുതലായ അനേകം രോഗങ്ങളുടെ അധിഷ്ഠാനവുമാകുന്നു.

വേദിനി (അറിയുന്നത്) എന്ന ത്വക്കിന്നു യവത്തിന്റെ അഞ്ചിലൊരു ഭാഗം കനമുണ്ടായിരിക്കും. കുഷ്ഠം, വിസൎപ്പം എന്നീവക രോഗങ്ങളുടെ അധിഷ്ഠാനം ഇതാകുന്നു.

രോഹിണി ഒരു യവത്തോളംതന്നെ കനമുള്ളതാകുന്നു. ഇതാണു ഗ്രന്ഥി (മുഴ), ഗണ്ഡമാല, അൎബ്ബുദം, ശ്ലീപദം (പെരുങ്കാൽ), ഗളഗണ്ഡം മുതലായതിന്റെ സ്ഥാനം.

മാംസധര എന്ന ഏഴാമത്തെ തോലിന്നു രണ്ടു യവത്തോളം കനം കാണും. അതു പേശികളെയെല്ലാം അതാതിന്റെ സ്ഥാനത്തുവെച്ച് കൊണ്ടിരിക്കുന്നു. ഇതാകുന്നു ഭഗന്ദരം, വിദ്രധി (കുരു), മൂലക്കുരു മുതലായതിന്റെ അധിഷ്ഠാനം.

ഈ പറഞ്ഞ തോലട്ടികളെയെല്ലാം വയർ മുതലായ ദുർല്ലഭം ചിലഭാഗങ്ങളിൽ മാത്രമേ വേർതിരിച്ചറിവാൻ കഴികയുള്ളൂ.

ഒരു പുരുഷശരീരത്തിൽ രണ്ടു നാസാരന്ധ്രങ്ങൾ, രണ്ടു കണ്ണുകൾ, രണ്ടു ചെവികൾ, വായ, ഗുദം, മൂത്രദ്വാരം ഇങ്ങിനെ നവ(ഒമ്പതു)ദ്വാരങ്ങളാണുള്ളത്. സ്ത്രീകൾക്കാകട്ടെ മുൻ പറഞ്ഞവയ്ക്കു പുറമേ രണ്ടുസ്തനങ്ങൾ, രക്തമാൎഗ്ഗം ഇങ്ങിനെ മൂന്നെണ്ണംകൂടി അധികമുണ്ട്.

ജീവിതസ്ഥിതിക്കും ആരോഗ്യരക്ഷയ്ക്കും അവശ്യം സൂക്ഷിക്കേണ്ടതായ ചില 'മൎമ്മസ്ഥാന'ങ്ങളെപ്പറ്റിയും ഹിന്തുക്കളുടെ ശരീരവ്യവച്ഛേദശാസ്ത്രത്തിൽ ( Anatomy ) പറഞ്ഞിട്ടുണ്ട്. അവകൾക്കു യാതൊരു കേടും തട്ടുവാനിടവരാതെ പ്രത്യേകം ശ്രദ്ധവെച്ചു സൂക്ഷിക്കേണ്ടതാണു. സ്ഥാനഭേദത്തിന്നും, മുറിയേറ്റാൽ ഉണ്ടാകുന്ന ഫലങ്ങൾക്കും അനുസരിച്ച് അവകളെ താഴേ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/106&oldid=155491" എന്ന താളിൽനിന്ന് ശേഖരിച്ചത്