താൾ:Aarya Vaidya charithram 1920.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൬] ഹിന്തുക്കളുടെ വൈദ്യശാസ്ത്രസിദ്ധാന്തം ൮൭


യുവാൻ തരമില്ല. എന്തുകൊണ്ടെന്നാൽ, രക്തത്തിന്ന് "ചലനം" എന്ന ഗുണമുണ്ടെന്ന് അവരെല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ടതായി കാണുന്നുണ്ടല്ലൊ. ഹാരീതൻ തന്റെ "ഹാരീതസംഹിത" എന്ന ഗ്രന്ഥത്തിൽ പാണ്ഡുരോഗത്തെപ്പറ്റി പറയുന്ന സന്ദർഭത്തിൽ രക്തസഞ്ചാരത്തെക്കുറിച്ചും പ്രസ്താവിച്ചിരിക്കുന്നു. ഈ കൃതിക്കു "സുശ്രുത"ത്തേക്കാൾ പഴക്കമുണ്ടെന്നാണല്ലൊ ചിലരുടെ പക്ഷം. അത് എങ്ങിനെയായിരുന്നാലും ഇതു വളരെ പ്രാചീനമാണെന്നു പറയുന്നതിൽ ആൎക്കും അഭിപ്രായഭേദമില്ല. അതിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്, മണ്ണുതിന്നുന്ന സ്വഭാവമുള്ള ചിലൎക്കു ചിലപ്പോൾ അതുനിമിത്തവും ഈ രോഗം (പാണ്ഡു) വന്നു പിടികൂടുവാൻ സംഗതിയായിത്തീരുമെന്നാകുന്നു. ഹാൎവ്വിയേക്കാൾ ഒരു നൂറ്റാണ്ടുമുമ്പു ജീവിച്ചിരുന്ന "ഭാവപ്രകാശ"കാരൻ രക്തസഞ്ചാരത്തിന്നു ലക്ഷ്യമായി താഴേ പറയുന്ന ശ്ലോകം എടുത്തെഴുതിയിരിക്കുന്നു:--

ധാതൂനാം പൂരണം സംയക് സ്പൎശജ്ഞാനമ സംശയം;

സ്വസിരാസു ചരദ്രക്തം കൎയ്യാച്ചാന്യാൻ ഗുണാനപി.

"അതിന്റെ സിരകളിൽകൂടി സഞ്ചരിക്കുന്നതായ രക്തം ധാതുക്കളെ നല്ലവണ്ണം പൂരിപ്പിക്കുകയും, സ്പൎശജ്ഞാനത്തെ ഉണ്ടാക്കിത്തീൎക്കുകയും, മറ്റു (ദേഹത്തെ പുഷ്ടിവരുത്തുക ശക്തിവർദ്ധിപ്പിക്കുക മുതലായ) കൃത്യങ്ങൾ നടത്തുകയും ചെയ്യുന്നു.

പിന്നെയും:

യദാ തു കുപിതം രക്തം സേവതേ സ്വവഹംഃ സിരാഃ

തദാസ്യ വിവിധാ രോഗാ ജായന്തേ രക്തസംഭവംഃ

"കോപിച്ചിരിക്കുന്ന രക്തം എപ്പോഴാണു അതിന്റെ സിരകളിൽകൂടി സഞ്ചരിക്കുന്നത് അപ്പോൾ രക്തസംബന്ധമായ പല രോഗങ്ങളുമുണ്ടാകുന്നു."

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/102&oldid=155487" എന്ന താളിൽനിന്ന് ശേഖരിച്ചത്