താൾ:Aarya Vaidya charithram 1920.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


പ്രതിപാദിച്ച് ഇപ്പോഴത്തെ ശരീരശാസ്ത്രത്തിന്ന് ഒരു സ്വത്തുസമ്പാദിച്ച് വെച്ചിട്ടുള്ള ആ മഹാൻ സൎവ്വഥാ നമുക്കു മാന്യൻ തന്നെ. പക്ഷേ അദ്ദേഹത്തിന്നും ഇങ്ങിനെ ഒരു ആലോചനയ്ക്കു പൂർവ്വഗ്രന്ഥകാരന്മാരിൽനിന്നു വല്ല സൂചനയും കിട്ടീട്ടുണ്ടെന്നു വരാവുന്നതാണു. എന്തുകൊണ്ടെന്നാൽ അവരും, ഇത്രതന്നെ ശരിയായിട്ടില്ലെങ്കിലും ഏകദേശം ഇതുപോലെതന്നെ ഒരു സിദ്ധാന്തം കണ്ടുപിടിച്ചവരാണല്ലൊ. എന്നാൽ പണ്ടത്തെ ഹിന്തുവൈദ്യഗ്രന്ഥകാരന്മാർ, "രസ"ത്തെക്കുറിച്ച് അവർതന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, രക്തത്തെപ്പറ്റിയും അത്ര അധികം പ്രാവശ്യമോ സ്പഷ്ടമായിട്ടോ പറഞ്ഞിട്ടില്ലെങ്കിൽ അതു മറ്റൊന്നുകൊണ്ടുമല്ല; അവരുടെ പക്ഷത്തിൽ "രസ" ത്തിന്നും രക്തത്തിന്നും തമ്മിൽ അവയുടെ വർണ്ണത്തിന്നോ കനത്തിന്നോ അല്ലാതെ വേറെ അധികമായ വ്യത്യാസമൊന്നുമില്ല. രണ്ടും ദ്രവദ്രവ്യങ്ങളാണു; എന്നാൽ "രസം" കുറേ അധികം നല്ല ദ്രവമാണെന്നു മാത്രമല്ല, അതു ശരീരത്തെ നിലനിൎത്തുന്നതും, ജീവിതത്തിന്റെ സാരാംശവുമാകുന്നു. രക്തംതന്നെ അതിലുള്ള അന്യപദാർത്ഥങ്ങൾ നീങ്ങിയാൽ "രസ"മായി. ശരീരത്തിലെ നാഡികളിൽകൂടി സഞ്ചരിക്കുക എന്ന കൃത്യം ഈ രണ്ടിന്നും തുല്യമായിട്ടുള്ളതാണു. എന്തുകൊണ്ടെന്നാൽ "രസം" ധമനികളിൽ കൂടിയും സിരകളിൽ കൂടിയും സഞ്ചരിക്കുന്നതിന്നു വ്യാനവായുവിനാൽ ഹൃദയത്തിൽനിന്നു വിക്ഷേപിക്കപ്പെടുന്നു എന്നും, അതു പിന്നെ സൎവ്വാംഗവും വ്യാപിച്ചു, തോടുവഴിക്കു തിരിച്ചു കൊണ്ടുപോകുന്ന വെള്ളം വയലെല്ലാം നനയ്ക്കുന്നതുപോലെ, ശരീരത്തെ പുഷ്ടി വരുത്തുന്നു എന്നും സ്പഷ്ടമായി പറയപ്പെട്ടിരിക്കുന്നു. അതിന്നുപുറമെ പൂൎവ്വഗ്രന്ഥകാരന്മാർ പലരും രക്തസഞ്ചാരത്തെപ്പറ്റി പ്രസ്താവിച്ചിട്ടില്ലെന്നും പറ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/101&oldid=155486" എന്ന താളിൽനിന്ന് ശേഖരിച്ചത്