താൾ:Aarya Vaidya charithram 1920.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൬] ഹിന്തുക്കളുടെ വൈദ്യശാസ്ത്രസിദ്ധാന്തം ൮൫


ഗർഭോല്പാദനം എന്നിവയാകുന്നു ഈ ധാതുക്കളിൽ ഓരോന്നിന്റേയും കൃത്യങ്ങൾ.

മുമ്പൊരിക്കൽ പ്രസ്താവിച്ചപ്രകാരം ധമനികളിൽകൂടി സൎവ്വാംഗം വ്യാപിക്കുന്ന രസം ആഹാരത്തിന്റെ അനേകവിധത്തിലുള്ള ദഹനമെല്ലാം കഴിഞ്ഞിട്ട് ഉണ്ടായിത്തീരുന്ന പുഷ്ടികരമായ ഒരു ദ്രവ്യമാകുന്നു. അതു കേവലം വെളുത്തും, മധുരമായും, ശീതളമായുമിരിക്കുകയും, നമുക്കു മനഃപ്രീതി ഉണ്ടാക്കിത്തരികയും ചെയ്യുന്നു. ഈ ശുദ്ധവെളുപ്പായ ദ്രവദ്രവ്യം അതിന്റെ സഞ്ചാരത്തിന്നിടയിൽ യകൃത്തിലും പ്ലീഹയിലും കടന്നു ചെല്ലുകയും, അവിടെവെച്ച് വെളുത്തനിറം പോയി ചുവപ്പായിത്തീർന്ന് "രക്തം" എന്നു പേരുള്ളതായി തീരുകയും ചെയ്യുന്നു. ഈ രക്തം പിന്നെ മാംസമായും, മാംസം മേദസ്സായും, മേദസ്സ് അസ്ഥിയായും, അസ്ഥി മജ്ജയായും, മജ്ജ ശുക്ലമായും പരിണമിക്കുന്നു. എന്നാൽ ഈ രസധാതുവാകട്ടെ ദുഷിച്ചാൽ അമ്ലരസമോ, കടുരസമോ ആയിത്തീരുകയും, ആ സമയം ശരീരത്തിന്നാകെ കേടുതട്ടുവാനിടവരത്തക്കവണ്ണം ഓരോ രോഗങ്ങളുണ്ടായിത്തീരുകയും ചെയ്യും.

രക്തം രസത്തേക്കാൾ കനം കൂടിയതാണു. അത് അതിന്നു നിയമിച്ചിട്ടുള്ള നാഡികളിൽകൂടി സഞ്ചരിക്കുന്നു. ശരീരത്തിലുള്ള നാനാസിരകളിൽകൂടിയും രക്തം സഞ്ചരിക്കുന്നു എന്നുള്ള ഈ സിദ്ധാന്തം നമ്മുടെ ആലോചനയ്ക്കു പ്രത്യേകം വിഷയമാകേണ്ടതാണു. എന്തുകൊണ്ടെന്നാൽ, ഇതുനിമിത്തം, ൧൬൨൮-ൽ രക്തസഞ്ചാരസിദ്ധാന്തത്തെ കണ്ടുപിടിച്ചതിന്നു വില്യം ഹാർവ്വിക്കു കൊടുത്തിട്ടുള്ള മാന്യതകൾക്കെല്ലാം ഹിന്തുക്കളാണു അവകാശികളെന്നു വരുന്നുണ്ടല്ലൊ. ഹാർവ്വി അക്കാലത്തു വലിയൊരു തത്ത്വാൻവേഷിയായിരുന്നു എന്നുള്ളതിന്ന് ആൎക്കും സംശയമില്ല. അതുകൊണ്ടു രക്തസഞ്ചാരസിദ്ധാന്തത്തെ ശാസ്ത്രരീത്യാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/100&oldid=155485" എന്ന താളിൽനിന്ന് ശേഖരിച്ചത്