സൈ. അന്റി - നല്ല വിശ്വാസിയായുളേളാരു ചെർക്കനാണു ഇവൻ കേട്ടോ ചെങ്ങാതീ, ഞാൻ വിഷാദിച്ചിരിക്കുമ്പോൾ ഒക്കയും അവൻ ഫലിതങ്ങൾ പറഞ്ഞു എന്നെ സന്തൊഷിപ്പിക്ക പതിവാണു. എന്നാൽ എന്താ കൂടെ വരികയില്ലയോ?
വ്യാപാരി - ഇല്ല ചെങ്ങാതീ. എന്നെ ഇന്ന് ഒരു കച്ചവടക്കാരൻ ക്ഷണിച്ചിരിക്കുന്നു. അവിടെ പോയിട്ടു മറ്റും ചില കാര്യസാദ്ധ്യങ്ങൾ വരുത്തിക്കൊൾവാനുണ്ടു. മുഷിച്ചിൽ തോന്നരുതേ. വേണമെങ്കിൽ ഞാൻ ഏകദേശം അഞ്ചുമണിയാകുമ്പോൾ ചന്തയിൽ വന്നു നിങ്ങളെ കാണുകയും ഒട്ടു രാച്ചെല്ലുന്നതുവരെ വർത്തമാനം പറ ഞ്ഞുകൊണ്ടിരിക്കയും ചെയ്യാം.
സൈ. അന്റി - എന്നാൽ അങ്ങനെ ആകട്ടെ സലാം. ഞാൻ ഇവിടെയൊക്കെ ഒന്നു ചുറ്റിനടന്നു കാണട്ടെ.
വ്യാപാരി - നിങ്ങളുടെ ഇച്ഛപോലെ ആകട്ടെ
(എന്നു പറഞ്ഞുംവെച്ചു നടന്നു)
സൈ. അന്റി - എന്റെ ഇച്ഛപോലെ ആകട്ടെ എന്നു പറയുന്നവൻ ഭവിക്കാത്തകാര്യം പറകയല്ലോ ആകുന്നു. എന്റെ ആഗ്രഹം സാധിച്ചെങ്കിലോ വെണ്ടതില്ലാഞ്ഞെല്ലൊ. ഞാൻ കടലിൽവീണ ഒരുതുള്ളി വെള്ളത്തെ അനേഷിച്ചു ഇറങ്ങിയ വേറൊരു തുള്ളിപോലെയാകുന്നു. ആയ്തും കടലിൽ ചെന്നു വീണാൽ അതിലെ വെള്ളത്തോടുകൂടെ സമ്മിശ്രപ്പെടുന്നതല്ലാതെ ആഗ്രഹപ്രകാരം സാധിക്കുന്നതിന്നിട വരികയില്ല. അപ്രകാരംതന്നെ ഞാൻ അമ്മയേയും സഹോദരനേയും തിരക്കിയിറങ്ങി വല്ല ആപത്തിലും ചെന്നു ചാടുന്നതല്ലാതെ ഒരു ഗുണം സിദ്ധിക്കുമെന്നു തോന്നുന്നില്ല.
(എന്നിങ്ങനെ തന്നത്താൻ പറഞ്ഞുകൊണ്ടു നില്ക്കുമ്പോൾ എപ്പേസൂസിലെ ഡ്രോമിയോ വരുന്നതു കണ്ടു.)
“ഇതാവരുന്നു എന്നെപ്പോലെ തന്നെയുള്ള ഒരു ഭാഗ്യദോഷി" എന്തെടാ നീ ഇത്ര വേഗത്തിൽ ഇങ്ങോട്ടു തിരിച്ചോടിയതു.
എ.ഡ്രോ - വേഗത്തിലെന്നാ തോന്നിയത്? അല്ല താമസിച്ചു പോയെന്നാണെ എന്റെ വിചാരം. മണി പന്ത്രണ്ട് അടിച്ചുകഴിഞ്ഞു. കൊച്ചമ്മ അതു എന്റെ ചെകിട്ടത്തു ഒന്നു എന്നാക്കി. അവർക്കു അത്ര ചൂടുകൊണ്ടിരിക്കുന്നതു തീൻ തണുത്തപോകകൊണ്ടു തീൻ തണു