Jump to content

താൾ:Aalmarattam.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(എന്നു പറഞ്ഞുംവെച്ചു അവർ മുമ്പും ഇവർ പുറകും ആയി നടന്നു)

സൈ. ഡ്രോമി - സഹോദരാ നിങ്ങളുടെ വീട്ടിൽ ഒരു തടിച്ച ചങ്ങാതിയുണ്ടു. അവൾ എന്നെ ഭർത്താവെന്നു വിളിച്ചുങ്കൊണ്ടു പുറകെ വന്നു. അതെന്റെ സഹോദരി ആയിരിക്കും ഇല്ലയോ?

സൈ. ഡ്രോമി - എന്റെ പ്രിയ ജ്യേഷ്ഠാ താൻ എന്റെ പ്രതിഛായയല്ലാതാകുന്നു. വന്നാട്ടെ നമുക്കു അവരുടെ സന്തോഷത്തിൽ കൂടെച്ചെന്നുകൂടാം.

സൈ. ഡ്രോമി - ഞാനല്ല താനായിരിക്കും മൂത്തതു?

എ.ഡ്രോമി - അത്തർക്കമിപ്പോൾ തീർപ്പാൻ തെല്ലു വിഷമം പോലിരിക്കുന്നുവല്ലൊ.

സൈ. ഡ്രോമി - അതിനൊരു കാര്യം ചെയ്യാം. മൂത്തതാരെന്നു അറിഞ്ഞാൽ ആ ആളിന്നൊരു അടയാളം വെക്കാം. അതുവരെ താൻതന്നെ ജ്യേഷ്ഠനായി നടന്നുകൊള്ളു.

എ.ഡ്രോമി - സഹോദരാ അതിനെക്കാൾ നല്ല ഒരു കൗശലം ഞാൻ പറയാം. നാം ഇരുപെരും മൂപ്പുചായിപ്പു കൂടാതെ ഒരുമിച്ചെന്നപോലയല്ലയോ ഈ ലോകത്തിലേക്കു വന്നതു. മുമ്പെന്നും പുറകെന്നു ഉള്ള വ്യത്യാസമേല്ലുള്ളു. അതുകൊണ്ടു ഞാൻ വലിയവൻ നീ വലിയവൻ എന്നുള്ള ഭാവംകൂടാതെ നമുക്കു സമന്മാരായി നമ്മുടെ ആയുസ്സുകാലം കവിച്ചുകൊള്ളാമെന്നു പറഞ്ഞുംകൊണ്ടു അവരുടെ യജമാനന്മാരോടുകൂടെ ആശ്രമത്തിലേക്കു പ്രവേശിച്ചു.

അവസാനം
"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/63&oldid=155479" എന്ന താളിൽനിന്ന് ശേഖരിച്ചത്