Jump to content

താൾ:Aalmarattam.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വകക്കിരിക്കട്ടെ.

രാജാവു - അതു വേണമെന്നില്ല. നിങ്ങളുടെ അച്ഛന്നു നാം മാപ്പുകൊടുത്തിരിക്കുന്നു.

വേശ്യ - എന്റെ മോതിരമൊ?

ആശ്രമത്തിലവി - പൊന്നുതിരുമേനി കൃപയുണ്ടായിട്ടു ഇവിടെ കൂടിയിരിക്കുന്ന ഈ ആളുകളോടെല്ലാവരൊടും കൂടെ ഈ ആശ്രമത്തിൽ എഴുന്നെള്ളിയിരുന്നു ഞങ്ങളുടെ വൃത്താന്തം മുഴുവനും വിവരംപോലെ കേട്ടെങ്കിൽ കൊള്ളായിരുന്നു. ഈ ഒരു ദിവസംകൊണ്ടു ഉണ്ടായ സഹതാപയോഗ്യമായ തപ്പുതലിനാൽ എന്തെല്ലാം ഖേദങ്ങൾ ആർക്കെല്ലാം ഉണ്ടായിരിക്കുന്നുവോ അവരൊക്കയും ഞങ്ങളോടുകൂടെപ്പോന്നാൽ തക്കതായ പ്രതികാരം ചെയ്യാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുന്നു. “എൻ പ്രിയ മക്കളെ നിങ്ങളെച്ചൊല്ലി ഇരുപത്തഞ്ചു സംവത്സരമായി ഇനിക്കുണ്ടായിരുന്ന സന്താപോല്ക്കാരം ഇപ്പോൾ ഈ നാഴികയിൽ മാത്രമേ തീരുന്നുള്ളൂ.” ഏറിയ ദുഃഖത്തിന്റെ ശേഷം ഉണ്ടായിരിക്കുന്ന സന്തോഷത്തെപ്പുണർത്തി വരുത്തുവാനായിട്ടു ഒരു വിരുന്നു കഴിപ്പാൻ ഞാൻ ഭാവിച്ചിരിക്കുന്നു. അതിൽ എന്റെ ഭർത്താവും മക്കൾ ഇരുപേരും അവരുടെ പരിചാരകന്മാരായ ഡ്രോമിയോമാരും ഓഹരിക്കാരാകുന്നതുകൂടാതെ തിരുമനസ്സുകൊണ്ടും കൂടെ ഉൾപ്പെടേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.

രാജാവു - നിങ്ങളുടെ വിരുന്നിൽ കൂടുന്നതിന്നു നമുക്കു വളരെ സന്തോഷം. (എന്നു കല്പിച്ചശേഷം എല്ലാവരും കൂടെ ആശ്രമത്തിലേക്കു പുറപ്പെട്ടു)

സൈ. ഡ്രോമി - യജമാനനെ ഞാൻ ചെന്നു നമ്മുടെ സാമാനങ്ങൾ കപ്പലിൽനിന്നു തിരികെ ഇറക്കിക്കൊണ്ടു വരട്ടേ?

എ. അന്റി - നിന്നോടു ആരുപറഞ്ഞു എന്റെ സാമാനങ്ങൾ കൊണ്ടുപോയി കപ്പലിൽ കേറ്റുവാൻ?

സൈ.അന്റി - സഹോദരാ അവൻ എന്നോടാ പറയുന്നതു. എടാ ഞാനാടാ നിന്റെ യജമാനൻ. അതു പൊയ്ക്കൊള്ളട്ടെ നീയിങ്ങു പോരെ. നിന്റെ സഹോദരനെച്ചുംബിച്ചു അവനോടുകൂടെ സന്തോഷിച്ചുകൊൾക. നാം അന്വേഷിച്ചിറങ്ങിയ കാര്യം സാധിച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/62&oldid=155478" എന്ന താളിൽനിന്ന് ശേഖരിച്ചത്