ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആശ്രമവിചാരക്കാരത്തി - പൊന്നു തിരുമേനി ഇതാ വളരെ കഷ്ടങ്ങൾ സഹിച്ച ഒരുത്തനെക്കണ്ടാലും.
അഡ്രി - അല്ലല്ല ഇതെന്തൊരു കൂത്തു! ഞാൻ രണ്ടു ഭർത്താക്കന്മാരെകാണുന്നതു സത്യമൊ? അതോ ഇനിക്കു അങ്ങിനെ തോന്നുന്നതെയുള്ളോ?
രാജാവു - ഇവരിൽ ഒരുത്തൻ സാക്ഷാലുള്ളവനും മറ്റേതു അവന്റെ പ്രതിബിംബവും ആകുന്നു. അങ്ങിനെ തന്നെ ഒരു ഡ്രോമിയോ സാക്ഷാലുള്ളവനും മറ്റേതു പ്രതിബിംബവും ആകുന്നു. എന്നാൽ സാക്ഷാലുള്ളവനേതു പ്രതിച്ഛായ ഏതു എന്നെങ്ങിനെ അറിഞ്ഞുകൊള്ളുന്നു.
സൈ.ഡ്രോമി - സാക്ഷാലുള്ള ഡ്രോമിയോ ഞാനാണെ. മറ്റവനെത്തല്ലിക്കളക.
എ.ഡ്രോമി - അങ്ങിനെയല്ല. സാക്ഷാലുള്ളവൻ ഞാനാണെ. എന്നെ നിർത്തിക്കൊള്ളുക.
സൈ. അന്റി - (ഈജയിനോടു) നിങ്ങളുടെ പേർ ഈജയിനെന്നല്ലയൊ?
സൈ ഡ്രോമി - അയ്യോ എന്റെ വല്യെജമാനനൊ? ഇങ്ങേരെപ്പിടിച്ചുകെട്ടി ഇവിടെക്കൊണ്ടുവന്നു നിറുത്തിയിരിക്കുന്നതാർ?