Jump to content

താൾ:Aalmarattam.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഡ്രി - അതൊരുകാലവും ഉണ്ടാകയില്ല. ഞാൻ എന്റെ ഭർത്താവിനെ ഇവിടെ വിട്ടുംവെച്ചു പോകുമൊ?

ലൂസി - ജ്യേഷ്ടത്തി നിങ്ങൾ അവരൊടു അത്ര കെഞ്ചുന്നതു എന്തിന്നു? ഇവിടെ ന്യായം കേൾക്കുന്ന സ്ഥലമില്ലായ്കകൊണ്ടോ?

അഡ്രി - ശരിതന്നെ. ഞാൻ ചൊവ്വെ രാജസന്നിധിലേക്കു ചെന്നു സാഷ്ടാംഗം വീണാൽ പിന്നെ എന്റെ സങ്കടത്തിന്നൊരു നിവാരണം വരുത്തിത്തന്നല്ലാതെ ഞാൻ അവിടെനിന്നു എഴുന്നീല്ക്കയില്ല.

വ്യാപാരി - എന്നാൽ അതിന്നു ഞാൻ ഒരു എളുപ്പവഴി പറയാം. നിങ്ങൾ രാജധാനിയിലോളം പോകണ്ട.

സൈറാക്ക്യൂസുകാരനായ ഒരു വ്യാപാരിയെ തൂക്കിപ്പാനായിട്ടു തിരുമനസ്സുകൊണ്ടു ഇപ്പോൾ ഇതിലെ എഴുന്നെള്ളും.

ലൂസി - കൊള്ളാം. എഴുന്നെള്ളത്തു ഈ ആശ്രമത്തിന്നപ്പുറം കടക്കുന്നതിന്നു മുമ്പേ ജ്യേഷ്ഠത്തി ചെന്നു സാഷ്ടാംഗം വീഴെണം.

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/52&oldid=155468" എന്ന താളിൽനിന്ന് ശേഖരിച്ചത്