താൾ:Aalmarattam.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈജയിൻ - എന്നാൽ ഇനി തിരുമേനിയുടെ വാക്കുകൾ അവ സാനിക്കുന്നതിനോടുകൂടെ എന്റെ കഷ്ടതകൾക്കും ഒരു അവസാനം വരുത്തിത്തരേണമെന്നു മാത്രമേ ഞാൻ ഇച്ഛിക്കുന്നുള്ളൂ.

രാജാവു - എന്നാൽ നീ നിന്റെ സ്വദേശം വിട്ടു പുറപ്പെട്ടു. ഇവിടെ വന്നിറങ്ങുവാനുള്ള കാരണം എന്തെന്നു പറക.

ഈജയിൻ- പറയാവതല്ലാത്ത എന്റെ ദുഖങ്ങളെ വിവരിപ്പാൻ എന്നൊടു കല്പിക്കുന്നതിനേക്കാൾ വലുതായൊരു ഭാരം എന്റെമേൽ ചുമത്തുവാനില്ല. ഞാൻ സൈറാക്ക്യൂസിൽ പിറന്നു വളർന്നു. വ്യാപാ രത്താൽ സമ്പന്നനായി. വിവാഹം ചെയ്തു സുഖേനെ പാർത്തുവ രുമ്പോൾ എപ്പിഡാമ്‌നിൽ ഉണ്ടായിരുന്ന എന്റെ പങ്കു കച്ചവടക്കാരൻ മരിച്ചുപോകയും അവന്റെ പക്കൽ ഉണ്ടായിരുന്ന മുതൽ കാര്യങ്ങൾ ഒക്കയും പലരുടേയും കൈവശം ആയിപ്പോകയും ചെയ്കയാൽ ആയതു കരസ്ഥമാക്കാൻവേണ്ടി ഭാര്യയെ സൈറാക്ക്യൂസിൽ പാർപ്പിച്ചുംവെച്ചു ഞാൻ മറ്റേടത്തുപോയി താമസിക്കേണ്ടിവന്നു. ഞാൻ പോയി ഏകദേശം ആറുമാസം കഴിഞ്ഞപ്പോഴേക്കു എന്റെ ഭാര്യ വിരഹതാപത്താൽ വേഗത്തിൽ എന്റെ അടുക്കൽ വന്നുചേർന്നു. അവിടെ വന്നിട്ടു അധികനാൾ ചെല്ലുന്നതിനുമുമ്പേ അവൾ ഇരട്ട പ്രസവിച്ചു. രണ്ടും ആൺകുട്ടികൾ. കാഴ്ചയിൽ അവർക്കിരുപേർക്കും യാതൊരു വ്യത്യാസവും ഇല്ലാഞ്ഞതിനാൽ ഒരുപ്രകാരത്തിലും തമ്മിൽ തമ്മിൽ തിരിച്ചറിയുവാൻ വഹിയാഞ്ഞു. അന്നേദിവസം തന്നെ അവിടെയുള്ള ഒരു പാവപ്പെട്ട സ്ത്രീയും ഇപ്രകാരം തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത രണ്ടു ആൺകുട്ടികളെ പ്രസവിച്ചു. അവരുടെ മാതാപിതാക്കന്മാർ തുലോം പാവപ്പെട്ടവരായിരുന്നതുകൊണ്ടു ഞാൻ ആ കുട്ടികളെ വിലെക്കു വാങ്ങി എന്റെ പുത്രന്മാരുടെ പരിചാരകന്മാരാകുന്നതിനായിട്ടു വളർത്തിക്കൊണ്ടുവന്നു. അങ്ങിനെ കുറെ നാളുകൾ കഴിഞ്ഞശേഷം എന്റെ ഭാര്യ കുട്ടികളേയുംകൊണ്ടു സ്വദേശത്തിലേക്കു പോകുന്നതിന്നു ദിവസേന എന്നെ നിർബ്ബന്ധിക്കയാൽ ഒടുവിൽ മനസ്സുകേടോടുകൂടെയെങ്കിലും ഞാനും അതിന്നു സമ്മതിച്ചു. ഞങ്ങൾ കപ്പൽകയറി എപ്പഡാമ്‌നിൽനിന്നു ഒരു കാതംവഴി ദൂരമായില്ല അതിനു മുമ്പു എല്ലായ്പോഴും കാറ്റിന്നു അനുകൂലമായിരിക്കുന്ന കടൽ കോപിച്ചതിനാൽ ഞങ്ങൾ അപകടത്തിൽ ആയിരിക്കുന്നു എന്നും മരണം അടുത്തിരിക്കുന്നു എന്നും കണ്ടു. ഇനിക്കു അതിങ്കൽ ഏറെ ഭയമി

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/5&oldid=155465" എന്ന താളിൽനിന്ന് ശേഖരിച്ചത്