താൾ:Aalmarattam.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഡ്രി - നിന്റെ യജമാനൻ എവിടെ?

സൈ. ഡ്രോമി - എന്റെ പൊന്നമ്മ അക്കാര്യം പറഞ്ഞാൽ ഒശ്ശിയുണ്ടു. ഇനിക്കു പോകുവാൻ വൈകി. യജമാനൻ ഇപ്പോൾ ഏകദേശം നരകത്തോടു സമമായ ഒരു സ്ഥലത്തെന്നു പറയാം. വിധിക്കു മുമ്പെ മനുഷ്യരെ അന്ധകാലയത്തിൽ കൊണ്ടുപോകുന്ന കാലന്റെ കിങ്കരന്മാരിൽ ഒരുവനെപ്പോലെയുള്ള ഒരു ശിപായി അങ്ങേരേയുംകൊണ്ടു അങ്ങോട്ടു നടന്നു. അവിടെനിന്നു വിടീച്ചുകൊണ്ടുപോരുന്ന വകയ്ക്കു ആകുന്നു പണം എടുത്തുതരുവാൻ പറഞ്ഞതു.

അഡ്രി - അയ്യൊ കാര്യമെന്തെടാ?

സൈ. ഡ്രോമി - അതു ഞാനും നല്ലപോലെ അറിയുന്നില്ല. മടിശ്ശീലയിങ്ങെടുത്തു തന്നാട്ടെ വേഗം.

അഡ്രി - ലൂസിയാനാ അതിങ്ങോട്ടു എടുത്തു കൊടുക്ക. മുടിഞ്ഞിനി ഇതെന്തൊരു കൂത്തെന്നു അറിഞ്ഞില്ലല്ലാ. ഞാൻ അറിയാതെ വല്ല കൊള്ളക്കൊടുക്കലും ഉണ്ടായിട്ടുണ്ടോ?

ലൂസി - ഇതാ ജ്യേഷ്ഠത്തീ ചാളിക.

അഡ്രി - ഇന്നാ ഡ്രോമിയൊ ഇതു കൊണ്ടുചെന്നു നിന്റെ യജമാനനെ വിടുവിച്ചുകൊണ്ടുവാ.

(ഡ്രോമിയോ പണവും വാങ്ങിക്കൊണ്ടുപോയി)

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/38&oldid=155452" എന്ന താളിൽനിന്ന് ശേഖരിച്ചത്