Jump to content

താൾ:Aalmarattam.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യാപാരി - (അൻജീലോയോടു) നോക്കൂ - നേരം പോകുന്നു. വേഗം ആകട്ടെ.

അൻജീലോ - (അന്റിപ്പോലിസിനോടു) അല്ല - ഇതു കേൾക്കുന്നില്ലയോ? മലയിങ്ങോട്ടു തന്നാട്ടെ.

എ.ആന്റി - നീ എന്നോടു മാല വാങ്ങിയിട്ടേ പിന്നെ ഇയാളെ പറഞ്ഞയക്കേണ്ടു - മാല കയ്യിലുണ്ടെങ്കിൽ കൊണ്ടുപോയിക്കൊടുത്തു വേഗം പണം വാങ്ങിക്കൊൾക.

അൻജീലൊ - ഇതു നല്ല പുതുമയല്ലാകുന്നു. മാല ഞാൻ നിങ്ങളുടെ പക്കൽ തന്നിട്ടിപ്പോൾ അരനാഴികയിലധികം ആയിട്ടില്ലല്ലോ. കളിവാക്കുകൾ പറഞ്ഞുങ്കൊണ്ടുനില്ക്കാതെ ഒന്നുകിൽ മാലയിങ്ങോട്ടു തരൂ. ആയതല്ലെങ്കിൽ തന്റെ ഭാര്യ പണം തന്നയ്ക്കത്തക്കവണ്ണം വല്ല അടയാളവും പറഞ്ഞയക്കൂ.

എ. ആന്റി - മാലകൂടാതെ പോയാൽ പണം കൂടാതെ പോരുന്നതുതന്നെ അടയാളം.

വ്യാപാരി - (അന്റിപ്പോലിസിനോടു) എടോ ഇനിക്കു നിങ്ങളുടെ പുതുമയും കേട്ടുകൊണ്ടുനിന്നാൽ പോരാ. താൻ ആ പണം തരുമോ ഇല്ലയോ? രണ്ടാലൊന്നു പറയൂ. അതറിഞ്ഞിട്ടുവേണം ഇനിക്കു പിന്നെ വാങ്ങുവാനുള്ള വഴി നോക്കുവാൻ.

എ. അന്റി - എന്താ ഞാൻ തനിക്കു വല്ലതും തരുവാനുണ്ടോ?

അൻജീലോ - മാലയുടെ വകയായിട്ടു ഇനിക്കു തരുവാനുള്ളതു ഇങ്ങേർക്കു കൊടുത്തേക്കൂ.

എ. ആന്റി - ഞാൻ മാല വാങ്ങിയിട്ടുണ്ടെങ്കിൽ മാത്രമല്ലാതെ നിനക്കോ ഈയാൾക്കോ വല്ലതും തരികയോ കൊടുക്കയോ ചെയ്യേണമോ?

അൻജീലോ - നിങ്ങൾ എന്നോടു മാല വാങ്ങിയിട്ടില്ലെന്നോ?

എ. അന്റി - ഇല്ല. നീ ഒരുനാളും എന്റെ പക്കൽ തന്നിട്ടില്ല. പിന്നെ ഇങ്ങിനെ ഇല്ലാവചനം പറഞ്ഞു എന്നെ അപമാനിക്കുന്നതോർത്താറെ വളരെ ദണ്ഡം തോന്നുന്നു.

അൻജീലോ - കൊള്ളാകുന്ന ആളുകൾ ഇപ്രകാരമുള്ള നേരുകേടും അടാപിടിയും തുടങ്ങിക്കൊള്ളുന്നതിനാൽ ഇനിക്കെന്തുമാത്രം

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/35&oldid=155449" എന്ന താളിൽനിന്ന് ശേഖരിച്ചത്