Jump to content

താൾ:Aalmarattam.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചേനാരെഎല്ലാവരെയും ഞാൻ ഒന്നു പഠിപ്പിച്ചേ മാറൂ. നോക്കു തേ- ഈ മുഴുപ്പുള്ളതായിരിക്കണം കേട്ടോ.

(ഡ്രോമിയോ ചന്തയിലെക്കുപോയി‌)

എ. അന്റി - (അൻജീലോയെക്കണ്ടുംകൊണ്ടു) കൊള്ളാം. കൊള്ളാം. നല്ല നേരുകാരൻ - നിന്നോടു മാല തീർത്തുംകൊണ്ടും പോർക്ക്യൂപ്പൈനിൽ വരുവാൻ പറഞ്ഞിരുന്നാറെ എന്തേ വരാഞ്ഞു?

അൻജീലൊ - ഹേ കളഞ്ഞാട്ടെ. സദാ കളി പറഞ്ഞാൽ അതിനു വിലയില്ലെന്നു വന്നുപോം. ഇങ്ങേരും ഞാനും ആയിട്ടൊരു ഏർപ്പാടുള്ളതു തീർപ്പാനായിട്ടു ആ മലയുടെ വിലയിങ്ങു തന്നാട്ടെ. കാര്യത്തിനു തീർച്ചവരുത്തിക്കൊണ്ടു കപ്പൽ കേറുവാൻ അങ്ങേരു ധ്യതിപ്പെടുന്നു.

എ. അന്റി - എന്റെ കയ്യിൽ പണമൊന്നും കിടപ്പില്ല. നീ ഇയ്യാളെ കൂട്ടിച്ചുംകൊണ്ടു വീട്ടിൽ ചെന്നു പണം വാങ്ങി കൊടുക്ക. ഞാൻ രണ്ടുനാഴികയ്ക്കകത്തു വന്നേക്കാം. “ഇത്തറ്റം പോയിട്ടു ഒരു ആവശ്യമുണ്ടു"

അൻജീലോ - എന്നാലെന്താ മാല ഞാൻ കൊണ്ടുപോകുന്നുവോ അതോ നിങ്ങൾതന്നെ കൊണ്ടുവന്നേക്കുന്നോ?

എ. അന്റി - നീ തന്നേ കൊണ്ടുപോകേ വേണ്ടു. ഞാൻ ഒരു വേള അല്പം താമസിച്ചുപോയെങ്കിൽപിന്നെ നിങ്ങൾക്കു അതു പ്രയാസമെന്നു വരേണ്ട.

അൻജീലൊ - എന്നാൽ മാലയിങ്ങാട്ടു തന്നാട്ടെ.

എ. അന്റി - അതു എന്റെ പക്കൽ തന്നിട്ടില്ലാത്തതുകൊണ്ടു നിന്റെ കയ്യിൽതന്നെ കാണുമായിരിക്കുമല്ലൊ.

അൻജീലൊ - ഇല്ല. കളി നീ കാര്യമായിത്തീർന്നേക്കുമേ. വ്യഥാ മറ്റുള്ളവരെക്കൂടെ താമസിപ്പിക്കരുതു. ഇങ്ങേർക്കു വെക്കം പോയില്ലെങ്കിൽ തക്കം പിഴെക്കും.

എ.അന്റി - ഉവ്വെടാ. നീ ഇപ്പറയുന്നതിന്റെ സാരമിങ്ങു ഗ്രഹിച്ചു. മാല പറഞ്ഞിരുന്ന സമയത്തു തീർത്തുകൊണ്ടു വരായ്കകൊണ്ടു ശകാരിക്കാതെയിരിപ്പാൻ വേണ്ടിയല്ലയോ? ആകട്ടെ വേഗം കൊണ്ടു പോയിക്കൊടുത്തു പണം വാങ്ങിക്കൊടുക്ക.

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/34&oldid=155448" എന്ന താളിൽനിന്ന് ശേഖരിച്ചത്