Jump to content

താൾ:Aalmarattam.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
8
ഒരു വ്യാപാരി ഒരു ശിപായി അൻജീലൊ


വ്യാപാരി - അൻജീലോ നീ കീഴാണ്ടു കുംഭമാസത്തിൽ എന്നൊടു വാങ്ങിയ പണം ഇതുവരെ തന്നു തീർത്തില്ലല്ലൊ. ഇപ്പോൾ ഝടുതിയായിട്ടു ഇനിക്കു പാർസ്യായ്ക്കുപോവാൻ ഒരു അടിയന്തിരം വരികയും തല്ക്കാലം ഒരു ചെമ്പുകാശുപോലും കൈക്കൽ ഇല്ലാതെ വന്നിരിക്കയും ചെയ്തുകൊണ്ടു നീ തരുവാനുള്ള പണം തന്നു നാം തമ്മിലുള്ള ഇടപാടു തീർക്കുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾതന്നെ ശിപായിയെക്കൊണ്ടു പിടിപ്പിച്ചു നിന്നെ തുറങ്കിൽ വയ്പിക്കും. അതിനായിട്ടാണെ ഞാൻ ഈയാളെ കൂടെ കൂട്ടിച്ചുംകൊണ്ടു വന്നിരിക്കുന്നതു.

അൻജീലോ - ഞാൻ തങ്ങൾക്കു തരുവാനുള്ള തുകയോളം തന്നേ ഇനിക്കു അന്റിപ്പോലസിന്റെ പക്കൽനിന്നു വരുവാനുള്ളതു കൊണ്ടു ദയവുചെയ്തു അങ്ങേരുടെ വീട്ടിലോളം പോരുമെങ്കിൽ ഇപ്പോൾതന്നേ അതു വാങ്ങിത്തന്നു കാര്യം തീർത്തു കച്ചീട്ടുവാങ്ങിക്കൊള്ളുകയും ആം. അഞ്ചുമണിക്കു ചെല്ലുമെന്നാണെ ഞാൻ പറഞ്ഞിരുന്നതു. (എന്നിങ്ങനെ പറഞ്ഞുകൊണ്ടുനില്ക്കുമ്പോൾ എഫേസൂസിലെ അന്റിപ്പൊലസും ഡ്രോമിയൊയുംകൂടെ വരുന്നതു കണ്ടു)

ശിപായി - എടോ കൂവേ ആ പ്രയാസം കൂടിയേപോവു എന്നില്ല. ഇതാ അയാൾ അല്ലയൊ ആ വരുന്നതു? എ. അന്റി - എടാ ഡ്രോമിയൊ നീ ചന്തയിൽ ചെന്നു നല്ലതായിട്ടൊരു ചൂരൽ വാങ്ങിക്കൊണ്ടുവാ. ഞാൻ തട്ടാന്റെ വീട്ടിലോട്ടു കേറട്ടെ. എന്നെപ്പുറത്തിട്ടു വാതിലടച്ചുകളഞ്ഞ അവളെയും അവളുടെ

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/33&oldid=155447" എന്ന താളിൽനിന്ന് ശേഖരിച്ചത്