താൾ:Aalmarattam.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളുടെ വാ പൊളിക്കുമ്പോൾ വരുന്ന ആവികൊണ്ടു അതു ആ ചുറ്റുപാട്ടെണ്ടാണ്ടോ ആയിരിക്കുമെന്നു വിചാരിക്കാം.

സൈ. അന്റി - എടാ ഹിമാലയപർവ്വതങ്ങൾ കണ്ടുവോ?

സൈ. ഡ്രോമി - ഉവ്വു - അതിലെക്കും ഉയർന്ന ശിഖരങ്ങളായ ധവളഗിരി - ചിമുലാരി - എന്ന ഗിരികൾ രണ്ടും അവളുടെ മാറത്തു തിങ്ങിനില്‌പുണ്ടു.

സൈ. അന്റി - എടാ താണപ്രദേശമായ നെഥല്ലന്തൊ?

സൈ. ഡ്രോമി - കണ്ടില്ല. യജമാനനോടു പറയുമ്പോൾ പരമാർത്ഥം വെണ്ടയോ പറവാൻ? ഞാൻ അത്ര കുനിഞ്ഞു നോക്കുവാൻ പോയില്ല. ആ ജ്യേഷ്ട-മൂധേവി എന്റെമേൽ അവകാശം പറകയും കൂടക്കൂടെ എന്റെ പേർ പറകയും ചെയ്യുന്നതുകൂടാതെ ഗൂഢസ്ഥലത്തു ഇനിക്കൊരു മറുവുള്ളതുംകൂടെ കണ്ടിട്ടുള്ളപ്രകാരം നടിക്കുന്നു. അതുവളരെ അതിശയമല്ലയോ? ഞാൻ നന്നാപ്പേടിച്ചു ആ ക്ഷുദ്രക്കാരിയുടെ കയ്യിൽനിന്നു രക്ഷപ്പെടുവാനായിട്ടു ഓടുകയാകുന്നു.

സൈ. അന്റി-എടാ എല്ലാവരും നമ്മെ അറികയും പേർ ചൊല്ലിവിളിക്കയും ചെയ്യുന്നു. നാം ഇവരിൽ ഒരുത്തരേയും അറിയുന്നുമില്ല. വേഗം ഇവിടെനിന്നു പൊയ്ക്കൊണ്ടില്ലെങ്കിൽ നിശ്ചയമായിട്ടു വല്ല ആപത്തും വന്നു ഭവിക്കും. ശീഘ്രംപോയി ഇന്നു വല്ലിടത്തേക്കും പോകുന്ന കപ്പൽ ഉണ്ടോയെന്നു തിരക്കിക്കൊണ്ടു വരിക. നീ വരുന്നതുവരെ ഞാൻ കമ്പോളത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടു താമസിക്കാം.

സൈ. ഡ്രോമി- എന്റെ ഭാര്യ എന്നു പറഞ്ഞുങ്കൊണ്ടു പുറകേവന്നവളുടെ അടുക്കൽനിന്നു കടുവയെപ്പേടിച്ചു ഓടുന്നവനെപ്പോലിതാ ഞാൻ ഓടിപ്പോകുന്നു.

(എന്നു പറഞ്ഞുങ്കൊണ്ടു പോയി)

സൈ. അന്റി - ഈ പട്ടണത്തിലുള്ളവരത്രയും ക്ഷുദ്രക്കാരാകുന്നു. എന്തുതന്നെ വന്നാലും എന്റെ ഭാര്യ എന്നു പറഞ്ഞുങ്കൊണ്ടു എന്നെപ്പിടിച്ചുവലിച്ചുകൊണ്ടു പോയവളെ അംഗീകരിക്കയില്ല. അവളുടെ അനുജത്തിയുടെ ഭംഗിയും ചാതുര്യവാക്കും ഹേതുവാൽ ഞാൻ വശീകരിക്കപ്പെട്ടുപോയിരിക്കുന്നു. അവളെ ഒരുവേള വിവാഹം

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/31&oldid=155445" എന്ന താളിൽനിന്ന് ശേഖരിച്ചത്