Jump to content

താൾ:Aalmarattam.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ല്ക്കൽ മുട്ടുകയല്ലാതെ നിർവ്വാഹമുണ്ടൊ? അൻജീലൊ നീ പോയി വെഗം ആ മാലകുറ്റംതീർത്തു പൊർക്ക്യൂപ്പൈനിൽ കൊണ്ടുവന്നേരെ. അതെന്റെ ഭാര്യയുടെ പേർക്കായിട്ടു നിശ്ചയിച്ചിരുന്നതാണെങ്കിലും അവളുടെ ഇന്നത്തെ തുടക്കം കണ്ടാറെ അവൾക്കു കൊടുപ്പാൻ മനസ്സില്ല. അവൾക്കു ദണ്ഡം കൊൾവാനായിട്ടു അതു ഞാൻ ആ തേവിടിച്ചിക്കു കൊടുത്തേക്കുന്നുണ്ടു.

അൻജീലോ - വേണ്ടതില്ല. കുറേത്താമസിക്കുമ്പോൾ അവിടെക്കൊണ്ടുവന്നേക്കാം.

എ. അന്റി - എനിക്കു കുറെ പണച്ചിലവു വന്നാലും ശരി അവളെ ഞാനൊന്നു പഠിപ്പിച്ചേലെ സമ്മതിക്കൂ. (എന്നിപ്രകാരം ഭാര്യയെക്കുറിച്ചു പറഞ്ഞുങ്കൊണ്ടു വലിയൊരു മനക്ലേശത്തോടുകൂടെ തീനിന്നു പോയി)

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/26&oldid=155439" എന്ന താളിൽനിന്ന് ശേഖരിച്ചത്