Jump to content

താൾ:Aalmarattam.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഡ്രി - പോടാ പോക്കിരി നിനക്കേതാ ഭാര്യ എന്റെ വാതുക്കൽനിന്നു വേഗം പൊയ്ക്കൊള്ളുന്നതു നിനക്കു നല്ലതു.

എ. ഡ്രോമി - യജമാനനെ അകത്തോട്ടു കേറിയാൽ ഉടനെ നമുക്കു ഈ വാതുക്കൽ നില്ക്കുന്ന തെമ്മാടിക്കിട്ടു നല്ലപോലെ നാലു കൊടുക്കേണം.

അൻജീലൊ - ഇവിടെയൊന്നും നല്ല പന്തിയാകുമെന്നു ഇനിക്കു തോന്നുന്നില്ല.

ബൽതാസ്സേർ - വീട്ടുകാരനും വിരുന്നുകാരനും എല്ലാം ഉറി പോലെ പോകേ ഉണ്ടാവൂ.

എ. അന്റി - ഡ്രോമിയോ നീ ചെന്നു വല്ലതും എടുത്തുകൊണ്ടുവാ. ഞാൻ ഈ വാതിൽ ഇടിച്ചുപൊളിക്കട്ടെ.

സൈ. ഡ്രോമി - താപ്പായി. ഇവിടെ വല്ലിടവും ഇടിച്ചുപൊളിച്ചാൽ ആ പൊളിക്കുന്നവന്റെ തല ഞാനും ഇടിച്ചുപൊളിക്കും.

എ. അന്റി - എടാ നീ ചെന്നു ഒരു കോടാലിതന്നെ വാങ്ങിക്കൊണ്ടുവാ.

ബൽതാസ്സേർ - ഹേ അതു ശരിയല്ല. ബഹുജനങ്ങളെ ശങ്കിക്കേണ്ടായോ? നിങ്ങളുടെ ഭാര്യയിൽ ഇതുവരെ കണ്ടിട്ടുള്ള സൽഗുണങ്ങളേയും സുകൃതങ്ങളേയും കുറിച്ചു ഓർത്താൽ അവർ ഇപ്പോൾ നമ്മെപ്പുറത്തിട്ടു വാതിൽ അടച്ചുകളഞ്ഞതിനും ഏതാണ്ടോ മതിയായ കാരണം ഉണ്ടായിരിക്കുമെന്നേ വിചാരിപ്പാനുള്ളു. അതുകൊണ്ടു എന്റെ ഈ ഗുണദോഷം കേൾക്ക. നമുക്കു വല്ല അഗാരത്തിലും ചെന്നു തീൻ കഴിച്ചശേഷം പിന്നെ വൈകുന്നേരത്തു വന്നു ഇതിന്റെ കാരണം തിരക്കിക്കൊള്ളുന്നതത്രേ യുക്തം. ആയതല്ലാതെ ഈ നട്ടയ്ക്കാട്ടുച്ചെക്കു പട്ടണത്തിന്റെ നടുവിൽവെച്ചു വാതിൽ വെട്ടിപ്പൊളിക്കയും ധൃതിയുണ്ടാക്കുകയും ചെയ്യുമ്പോൾ പുരുഷാരം എന്തുമാത്രം വന്നുകൂടുമെന്നു തോന്നുന്നു. കാര്യമെന്തായാലും ഒരു ദുഷ്കേൾവിക്കും അപമാനത്തിന്നും ഇടയായിത്തീരും.

എ. അന്റി - ചങ്ങാതീ താൻ ആ പറഞ്ഞതു കാര്യം തന്നെ. എന്നാൽ നമുക്കു പൊർക്ക്യൂപ്പൈനിൽ പോയി തീൻ കഴിക്കാം. കയ്യിൽ കാശുണ്ടായാൽ അറിയാത്ത ഉമ്മായും അപ്പം തരികയില്ലയൊ? സ്വന്തവാതുക്കൽ മുട്ടിയാൽ തുറക്കാത്തപക്ഷം പിന്നെ തുറക്കുന്ന വാതി

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/25&oldid=155438" എന്ന താളിൽനിന്ന് ശേഖരിച്ചത്