താൾ:Aalmarattam.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എ.ഡ്രോമി -- എടാ തെമ്മാടീ നീ ഇപ്പോൾ എന്റെ സ്ഥാനം അപഹരിച്ചതുകൂടാതെ പേരും എടുത്തുകൊണ്ടുവോ? ഇന്നു മുഴുവനും നീ ഡ്രോമിയോ ചമഞ്ഞിരുന്നെങ്കിൽ നിനക്കിപ്പോൾ ഒട്ടു മതി വന്നേനെ.

ലൂസി - (അകത്തുനിന്നു) ഡ്രോമിയോ എന്താ അവിടെ വാതുക്കൽ ഒരു അരവം കേൾക്കുന്നതു?

എ.ഡ്രോമി - അതാരു ലൂസിയമ്മയോ ? വാതിൽ തുറന്നു യജമാനനേ അകത്തോട്ടുകേറ്റുവാൻ പറക.

ലൂസി - ഇല്ലില്ല. ഇത്ര താമസിച്ചുവന്നാൽ അകത്തോട്ടു കേറ്റുകയില്ലെന്നുതന്നെ നിന്റെ യജമാനനോടു പറഞ്ഞേരെ.

എ.ഡ്രോമി - ഇതു കേട്ടിട്ടു ചിരിവരുന്നു എന്നല്ലാതെ എന്താ പറവാനുള്ളതു.

എ.അന്റി - എടാ അകത്തു നില്ക്കുന്ന തുമേ നീ വാതിൽ തുറക്കുമോ ഇല്ലയോ?

സൈ.ഡ്രോമി - ആരെപ്രതിയാ ഞാൻ വാതിൽ തുറക്കേണ്ടയതു?

എ.ഡ്രോമി - യജമാനനേ ഉറച്ചു മുട്ടുക.

ലൂസി - കൈ കഴെക്കുന്നതുവരെ മുട്ടട്ടെ.

എ.അന്റി - ഞാൻ വാതിൽ ചവിട്ടിപ്പൊളിച്ചു അങ്ങോട്ടു കേറി വന്നാൽ എല്ലാവർക്കും കുറേ പുളിക്കുമായിരിക്കും കേട്ടോ.

ലൂസി - എന്തിന്നു അത്ര വിഷമിക്കുന്നു. ഇതു കോടും കച്ചേരിയും ആമവും പാറാവും ഒന്നും ഇല്ലാത്ത ഒരു ദിക്കില്ലല്ലോ.

അഡ്രി - ഇതാരാണെന്നു പറഞ്ഞു വാതില്ക്കൽ കടന്നു ഇത്ര പൊടിച്ചുവാരുന്നതു.

സൈ. ഡ്രോമി - എന്റെ അമ്മേ ഇവിടെ അല്ലയോ തന്തെക്കു മുമ്പെ പിറന്ന ഒരുകൂട്ടം പിളേള്ളർ വന്നു കിടന്നുംകൊണ്ടു വാതിൽ ചവിട്ടിപ്പൊളിപ്പാനും മറ്റും ഭാവിക്കുന്നതു.

എ.അന്റി - അതാരാ ആ പറയുന്നതു. എന്റെ ഭാര്യയല്ലയോ? അല്ല നീ കൂടെ അവിടെ ഇരുന്നുങ്കൊണ്ടൊ ഞങ്ങളെ ഇവിടെ നിറുത്തി വിഷമിപ്പിക്കുന്നതു?

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/24&oldid=155437" എന്ന താളിൽനിന്ന് ശേഖരിച്ചത്