താൾ:Aalmarattam.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഷാൽ ഒന്നും ഒരുങ്ങിയിട്ടില്ലെങ്കിലും വരൂ. തീൻ കഴിഞ്ഞിട്ടു പോകാം.

ബൽതാസ്സേർ - സൽക്കാരത്തിൽ ഭക്ഷണസാധനങ്ങളുടെ പെരുപ്പമല്ല നോക്കുവാനുള്ളതു. ക്ഷണിക്കുന്ന ആളിന്റെ സ്നേഹവും സന്തോഷവും അത്രേ.

എ. അന്റി - അതു തന്നെപ്പോലെയുള്ള ലുബ്ധന്മാരുടെ പ്രമാണമാകുന്നു. നില്ക്ക വാതിൽ അടച്ചിരിക്കുന്നു. ഡ്രോമിയോ വല്ലവരയും വിളിച്ചു. ഇതു തുറപ്പാൻ പറക.

എ. ഡ്രോമി - എടാ തോമാസേ! എടീ മര്യാളെ! റോസെ! ഈ വാതിലങ്ങോട്ടു തുറക്ക.

സൈ. ഡ്രോ - (അകത്തു) എടാ ഛീ. അതാരടാ പോടാ, മണ്ടത്തലയാ, പെരുവായാ. ഇപ്പോൾ തുറക്കയില്ല. അല്പം താമസിച്ചേ തുറക്കുന്നുള്ളു.

എ. ഡ്രോമി - ഇതു ഏതു തെമ്മാടിയെ ആകുന്നു ഈ വാതുക്കൽ നിർത്തിയിരിക്കുന്നത്? യജമാനൻ വന്നു പുറത്തു നില്പാൻ തുടങ്ങിയിട്ടു ഇപ്പോൾ എത്ര നാഴികയായി.

സൈ. ഡ്രോമി - അങ്ങേരു നിന്നു കാലുകഴെക്കാതെ തിരിച്ചു പോയി. തെല്ലു വെയിലാറുമ്പോൾ വരുവാൻ പറക.

എ. അന്റി - അതു ആരടാ അവിടെ അകത്തു പറയുന്നതു? ഹേ - തുറക്ക.

സൈ. ഡ്രോമി - അയ്യോ അത്ര പേടിപ്പിക്കില്ലേ. ഇന്നപ്പോൾ തുറക്കുമെന്നു ഞാൻ പറയാം. ഇന്നവകെക്കു എന്നു എന്നോടു പറയേണം.

എ. അന്റി - ഇന്നവകെക്കെന്നോ? ഞാൻ ഇന്നു തീൻ തിന്നില്ല ആ വകെക്കു.

സൈ. ഡ്രോമി - എന്നാൽ ഇന്നു ഇവിടെനിന്നു തിന്നാമെന്നു ഓർക്കേണ്ട. പോയി പിന്നെ ഒരിക്കൽ വന്നാട്ടെ.

എ. അന്റി - എടാ എന്നെപ്പുറത്തിട്ടു എന്റെ വീട്ടിന്റെ വാതിലും അടെച്ചുംകൊണ്ടു നില്ക്കുന്നതു ഇതേതവനെടാ?

സൈ.ഡ്രോമി - തത്സമയത്തേക്കു നിയമിക്കപ്പെട്ട ഒരു വാതിൽ കാവൽക്കാരൻ. എന്റെപേർ ഡ്രോമിയോ എന്നു. എന്താ ഇപ്പോൾ നിറഞ്ഞുവോ? ഇനിയും അതു അറിയാഞ്ഞിട്ടു എന്നുവേണ്ടാ.

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/23&oldid=155436" എന്ന താളിൽനിന്ന് ശേഖരിച്ചത്