Jump to content

താൾ:Aalmarattam.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
5
എഫെസൂസിലെ അന്റിപ്പൊലസ്സു, ഡ്രോമിയൊ
ബൽതാസ്സെർ, അൻജീലൊ മുതലായവർ

എ. അന്റി - അൻജീലൊ ഞാൻ തീൻ സമയത്തു വീട്ടിൽ എത്തുന്നില്ലെങ്കിൽ അതെന്റെ ഭാര്യയ്ക്കു പെരുത്തു മുഷിച്ചിൽ ആണു. അതു കൊണ്ടു ഇന്നു കുറെ താമസിച്ചുപോയതിന്നു ഒരു ഉപായം പറകേ പാടുള്ളു. അവളുടെ പേർക്കു ഒരു പൊന്മാല തീർപ്പിപ്പാനായിട്ടു ഞാൻ ഇതുവരയും നിന്റെ വീട്ടിൽ ഇരിക്കയായിരുന്നു എന്നു നീകൂടെ ഒന്നു പറഞ്ഞേക്കണം. എന്നാൽ ഈ വിഡ്ഢി ഇവൻ അതൊക്കെ തെറ്റിക്കും. ഇവൻ എന്നെ വന്നു വിളിച്ചപ്പോൾ ഞാൻ അവനെത്തല്ലി. ഇനിക്കു വീടും ഭാര്യയും ഒന്നും ഇല്ലെന്നു പറഞ്ഞു ഒരായിരം അറബിക്കാശു ചോദിച്ചു എന്നിങ്ങനെയൊക്കെപ്പറഞ്ഞുകൊള്ളുന്നുവല്ലോ. എടാ നീ ഇനി ഇപ്രകാരമൊക്കെയുംഅവളൊടുചെന്നു പറഞ്ഞുവോ? ഇതിന്റെ സാരമെന്തെടാ. ഞങ്ങൾ തമ്മിൽ കടിപിടി കൂടുന്നതു കണ്ടു നിനക്കു ചരിക്കേണം ഇല്ലയോ?

എ. ഡ്രോമി - അവിടേക്കു ബോധിച്ചതൊക്കെയും പറഞ്ഞുകൊണ്ടാട്ടെ. ഉണ്ടായ പരമാർത്ഥമൊക്കെയും ഞാൻ പറഞ്ഞു. നിങ്ങളുടെ വിരൽ അഞ്ചും ഇപ്പോഴും എന്റെ ചെള്ളയ്ക്കു കിടപ്പുണ്ടായിരിക്കും.

എ.അന്റി - നീ ഒരു കഴുത ആകുന്നു.

എ.ഡ്രോമി - അതു പരമാർത്ഥം തന്നെ. അതല്ലയോ ഞാൻ ഈ പാടുകേടൊക്കയും ഏറ്റുകൊള്ളുന്നതു?

എ. അന്റി - എടോ ബൽതാസ്സേർ തന്റെ പേർക്കായി വിശേ

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/22&oldid=155435" എന്ന താളിൽനിന്ന് ശേഖരിച്ചത്