താൾ:Aalmarattam.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാറ്റിക്കളയും. (എന്നിങ്ങനെ വിചാരിച്ചുങ്കൊണ്ടു നിന്നു.)

ലൂസി - എടാ കുരങ്ങേ കഴുതേ നീ എന്താ ഈ പിറുപിറത്തുങ്കൊണ്ടു നില്ക്കുന്നത്.

സൈ. ഡ്രോമി - അയ്യോ ചതിച്ചല്ലോ, യജമാനെ എന്റെ ആകൃതിയിൽ വല്ല മാറ്റവും വന്നിട്ടുണ്ടോ?

സൈ. അന്റി - ഇല്ലെടാ. ആകൃതിയിലല്ല മനസ്സിലത്രേ നമുക്കിരുപേർക്കും മാറ്റം ഭവിച്ചിരിക്കുന്നത്.

സൈ. ഡ്രോമി - അല്ല യജമാനനെ. മനസ്സിനും അങ്ങിനെതന്നെ. ആകൃതിക്കും മാറ്റം സംഭവിച്ചിരിക്കുന്നു. ഞാനൊരു കുരങ്ങായിപ്പോയെന്നു ഇനിക്കു തോന്നുന്നു.

ലൂസി - എടാ കുരങ്ങായിട്ടില്ല. കഴുതയായിട്ടത്രേ നീ മാറിയിരിക്കുന്നതു.

സൈ. ഡ്രോമി - ശരിതന്നെ. ഇനിക്കു പുല്ലുതിന്നെങ്കിൽ കൊള്ളായിരുന്നുവെന്നു തോന്നുന്നുവല്ലോ.

അഡ്രി - മതിമതി. യജമാനന്നു തക്ക ഭ്യത്യൻ. വിശന്നു പ്രാണൻ പൊരിയുന്നു. ഭർത്താവെ വരിക. ഡ്രോമിയോ വാതിൽക്കൽ നിന്നു കൊൾക. വല്ലവരും വന്നു യജമാനനെ തിരക്കിയാൽ തീൻ തിന്നുന്നു എന്നു പറക. ഒരുത്തരേയും അകത്തു കടത്തേണ്ട. വാ ലൂസിയാനാ.

സൈ. അന്റി - ഞാൻ സ്വർഗ്ഗത്തിലോ ഭൂമിയിലോ പാതാളത്തിലോ. ഉറങ്ങുന്നുവോ ഉണർന്നിരിക്കുന്നുവോ? ബുദ്ധിഭ്രമത്തോടോ സുബോധത്തോടുകൂടിയോ ഇരിക്കുന്നതു. ഇവരുടെ ഇഷ്ടപ്രകാരമൊക്കയും ചെയ്കതന്നെ. അതിനാൽ വരുന്നതെന്തെങ്കിലും വരട്ടേ (എന്നു വിചാരിച്ചു.)

സൈ. ഡ്രോമി - യജമാനനേ എന്നാലെന്താ ഞാൻ വാതിൽ കാവല്ക്കാരനാകട്ടോ?

അഡ്രി - അങ്ങിനെതന്നെ. വല്ലവരേയും അകത്തോട്ടു കേറ്റിപ്പോയാൽ അറിയാം.

ലൂസി - ജ്യേഷ്ട വാ. വാ. ഇത്ര താമസിച്ചു ഒരിക്കലും നാം ഉച്ചയ്ക്കലത്തേ ഭക്ഷണം കഴിച്ചിട്ടില്ല.

(എന്നു പറഞ്ഞുകൊണ്ടു അവർ ചെന്നു തീനിനിരുന്നു.)

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/21&oldid=155434" എന്ന താളിൽനിന്ന് ശേഖരിച്ചത്