താൾ:Aalmarattam.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ട്ടിത്രയും തന്നതിന്നു.

സൈ. അന്റി - അത്രേയുള്ളോ. എന്നാൽ ഇനിയും ഒരിക്കൽ നീ വല്ല ഉപകാരവും ചെയ്യുമ്പോൾ നിനക്കു ഒന്നും തരാതെയിരുന്നാൽ ഈ നഷ്ടം തീരുകയില്ലയോ? അതു കിടക്കട്ടെ. തീൻ കാലമായോ?

(ഇങ്ങിനെ പറഞ്ഞുകൊണ്ടു നില്ക്കുമ്പോൾ അഡ്രിയാനായും ലൂസിയാനായുംകൂടെ അവിടെ വന്നു)

അഡ്രി - (അന്റിപ്പോലിസിനോടു) എന്താ കണ്ടിട്ടില്ലാത്ത ഭാവം നടക്കയും ഇത്ര കോപത്തോടുകൂടെ നോക്കുകയും ചെയ്യുന്നതു. നിങ്ങൾക്കു എന്നോടു ഉണ്ടായിരുന്ന സ്നേഹം അശേഷം കളഞ്ഞും വെച്ചു ഇപ്പോൾ ഇങ്ങിനെ ദുർമ്മാർഗ്ഗമായി നടക്കുന്നതു എന്റെ പേരിൽ പതിവ്രതാഭംഗം എന്നുള്ള കുറ്റം വല്ലപ്പോഴും ഒരിക്കൽ എങ്കിലും കണ്ടിട്ടു ആയിരുവെങ്കിൽ ഇനിക്കു നിങ്ങളെ കുറ്റപ്പെടുത്തുവാൻ വകയില്ലാഞ്ഞേനേ. ഇനിയെങ്കിലും ഇതു ഒക്കെയും ഉപേക്ഷിച്ചുംവെച്ചു. സന്മാർഗ്ഗമായി നടന്നെങ്കിൽ കൊള്ളാമായിരുന്നു.

സൈ. അന്റി - അല്ല ഈ പറയുന്നതു എന്നോടോ? ഞാൻ നിങ്ങളെ അറിയുന്നില്ല. ഞാൻ ഈ എപ്പേസൂസിൽ വന്നിട്ടു രണ്ടു നാഴികേല്ലു ആയിട്ടുള്ളു. നിങ്ങൾ ഈ പറഞ്ഞു കൊണ്ടുവരുന്നതിന്റെ സാരമെന്ത് എന്നു ഇനിക്കു അശേഷം മനസ്സിൽ ആകുന്നില്ല.

ലൂസി - ഇതെന്തുകൊണ്ടാ ജ്യേഷ്ടാ ഇപകാരമൊക്കയും തുടങ്ങുന്നത്? നിങ്ങളെ വിളിച്ചുകൊണ്ടുവരുവാൻ ഡ്രോമിയോയെ പറഞയച്ചാറെ വരായ്കകൊണ്ടല്ലയോ ഞങ്ങൾതന്നെ ഈ പതിനാറാംനാഴികയ്ക്കു ഇറങ്ങിത്തിരിച്ചതു.

സൈ. അന്റി - ഡ്രോമിയോയെ പറഞ്ഞു അയച്ചുവോ?

സൈ. ഡ്രോമി - എന്നെയോ?

അഡ്രി - അതേ നിന്നെത്തന്നെ. നീയല്ലയോ തിരിച്ചു വന്നു യജമാനൻ നിന്നെത്തല്ലിയെന്നും വീടും കൂടും ഭാര്യയും ഒന്നും ഇല്ലാത്തപ്രകാരം പറഞ്ഞെന്നും അറിയിച്ചതു?

സൈ. അന്റി - എടാ നീ ഈ സ്ത്രീയുമായി സംഭാഷിക്കയുണ്ടായോ ? നിങ്ങളുടെ ഈ കൂട്ടുകെട്ടിന്റെ സാരമെന്ത്?

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/19&oldid=155431" എന്ന താളിൽനിന്ന് ശേഖരിച്ചത്