താൾ:Aalmarattam.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നുംകൊണ്ടു എന്നെ പരിഹസിക്കുമോ? ഞാൻ കളി പറയുന്നെന്നോ നിന്റെ വിചാരം. എന്നാൽ ഇനിയും മേടിച്ചോ.

(എന്നു പറഞ്ഞുങ്കൊണ്ടു തല്ലു തുടങ്ങി)

സെ. ഡ്രോ - അയ്യോ എന്നെ തല്ലരുതെ? നിങ്ങളുടെ കളി കാര്യമായിരിക്കുന്നുവെന്നു ഇപ്പോൾ ഇനിക്കു തോന്നുന്നു. എന്നെ ത്തല്ലുന്നതു എന്തിന്നു എന്നു പറയേണമേ.

സൈ. അന്റി - ചിലപ്പോൾ ഒരു കോമാളിയെപ്പോലെ നീ ഫലിതങ്ങൾ പറഞ്ഞു എന്നെ സന്തോഷിപ്പിച്ചുകൊൾവാൻ നിന്നെ അനുവദിക്കയാൽ നീ എന്നെ പുല്ലോളം വകവെക്കാതെ ഞാൻ കാര്യം പറയുമ്പോഴും കളിയാക്കി കളകകൊണ്ടത്രെ. ഇതൊട്ടും കൊള്ളുകയില്ല. സൂര്യൻ പ്രകാശിക്കുമ്പോൾ കൊതുകു അതിന്റെ രശ്മിചെല്ലാത്ത കോണുകളിലും മൂലകളിലും ഇരിക്കുന്നതല്ലാതെ അസ്തമനത്തിന്നുമുമ്പെ വെളിയിൽ സഞ്ചരിക്ക പതിവില്ലല്ലോ. എന്നോടു വല്ല കളിയും പറവാൻ മനസ്സുണ്ടെങ്കിൽ അതു അപ്പോഴപ്പോഴത്തെ എന്റെ ശീലം നോക്കി ചിലവിട്ടുകൊണ്ടില്ലെങ്കിൽ വരുന്ന ഭവിഷ്യം ഇപ്പോൾ നീ കണ്ടുവല്ലോ.

സൈ.ഡ്രോ - ഈ പറഞ്ഞതുകൊണ്ടൊന്നും എന്നെത്തല്ലിയതു എന്തിനെന്നു മനസ്സിലായില്ല.

സൈ. അന്റി - നീ അറിഞ്ഞില്ലയോ?

സെ. ഡ്രോ - ഇല്ല. എന്നെത്തല്ലി എന്നല്ലാതെ മറ്റൊന്നും അറി യുന്നില്ല.

സൈ. അന്റി - എന്നാൽ അതു എന്തിനെന്നു പറയട്ടേ?

സെ. ഡ്രോ - എന്തിനെന്നുതന്നെ പറഞ്ഞാൽപോരാ. എന്തോരു വകെക്കെന്നും കൂടെ പറയേണം.

സൈ. അന്റി - മുമ്പേതന്നെ എന്തിനെന്നു - നീ എന്നെ നിന്ദിച്ചുതിന്നു. പിന്നെ എന്തൊരു വകെക്കെന്നു - പറഞ്ഞതുതന്നെ പിന്നെയും പിന്നെയും പറഞ്ഞുങ്കൊണ്ടു നിന്ന വകെക്കു.

സൈ. ഡ്രോമി - പെരുത്തുപെരുത്തു ഉപകാരം.

സൈ. അന്റി - അതെന്തിന്നു?

സൈ. ഡ്രോമി - അല്ല അങ്ങോട്ടൊരു വസ്തു തരാതെ ഇങ്ങോ

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/18&oldid=155430" എന്ന താളിൽനിന്ന് ശേഖരിച്ചത്