Jump to content

താൾ:Aalmarattam.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
4
സൈറാക്ക്യൂസിലെ അന്റിപ്പൊലസ്സു

സൈ. അന്റി - ഞാൻ ഡ്രോമിയോയുടെ പക്കൽ ഏല്പിച്ചിരുന്ന പണം ഭദ്രമായി സൂക്ഷിച്ചുവെച്ചുംവെച്ചു അവൻ എന്നെത്തിരക്കി ഇറങ്ങിയിരിക്കുന്നു എന്നു സത്രപ്രമാണി എന്നോടു പറഞ്ഞുവല്ലൊ. (എന്നിങ്ങനെ തന്നെത്താൻ പറഞ്ഞുങ്കൊണ്ടു നില്ക്കുമ്പോൾ ഡ്രോമിയോ വരുന്നതു കണ്ടു അവനോടു)

എന്തായടാ ഡ്രോമിയോ നിന്റെ ഫലിതത്തിന്നൊട്ടു അടക്കം വന്നുവോ? നീ തല്ലിനു മറിപ്പൻ അല്ലയോ? ഇനിയും തുടങ്ങിക്കൊൾക നീ സത്രം അറികയില്ല. എന്നോടു പണവും വാങ്ങിയിട്ടില്ല. നിന്റെ കൊച്ചമ്മ എന്നെ വിളിപ്പാൻ നിന്നെപ്പറഞ്ഞയച്ചു. ഇനിക്കു ഫീനിക്സിൽ ഒരു വീടു ഉണ്ടായി. ഈ വകയില്ലാഞ്ഞുവോ നിന്റെ ഒടക്കു? നീ ഈ പറഞ്ഞതൊക്കയും പിച്ചലാഞ്ഞുവോ?

സൈ.ഡ്രോ - ഏപ്പറഞ്ഞതൊക്കയും യജമാനനെ ഞാൻ എപ്പോഴാണു ഇപ്രകാരം ഒക്കയും പറഞ്ഞതു.

സൈ. അന്റി - ഇപ്പോൾതന്നെ. അരനാഴികയിൽ അധികമായിട്ടില്ലല്ലോ.

സൈ.ഡ്രോ - നിങ്ങൾ പണവും തന്നു എന്നെ അയച്ചതിൽ പിന്നെ ഇപ്പോൾ മാത്രമേല്ലു ഞാൻ നിങ്ങളെക്കാണുന്നുള്ളു.

സൈ. അന്റി - എടാദ്രോഹീ. നീ പണം വാങ്ങിയിട്ടില്ലെന്നും നിനക്കു ഒരു കൊച്ചമ്മയുണ്ടെന്നും അവർ എന്നെ തീനിന്നു വിളിക്കുന്നുവെന്നും ഒക്കെപ്പറഞ്ഞതു ഇനിക്കു ഒട്ടും രസിച്ചില്ലാഞ്ഞു എന്നു നീ അനുഭവംകൊണ്ടു അറിഞ്ഞില്ലയോ.

സെ. ഡ്രോ - നിങ്ങളിൽ ഈ വിനോദശീലം കാൺകയാൽ ഇനിക്കു വളരെ സന്തോഷം തോന്നുന്നു. എന്നാൽ ഈ കളിവാക്കുകളുടെ സാരം എന്നോടുകൂടെ പറയേണമെ.

സൈ. അന്റി - എന്താ ഇനിയും നീ എന്റെ മുഖത്തിന്നുനേരെ

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/17&oldid=155429" എന്ന താളിൽനിന്ന് ശേഖരിച്ചത്