താൾ:Aalmarattam.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂസി - ഇപ്രകാരമൊക്കെയും പറഞ്ഞതാർ?

എ.ഡ്രോ - എന്റെ യജമാനൻതന്നെ. അല്ലാണ്ടർ? പിന്നെയും അദ്ദേഹത്തിന്നു വീടും കൂടും. ഒന്നും ഇല്ലെന്നു പറഞ്ഞുങ്കൊണ്ടു എന്നെത്തല്ലി ഓടിച്ചു.

അഡ്രി - നീ ഒരിക്കൽകൂടെപോയി യജമാനനെ വിളിച്ചുങ്കൊണ്ടു ഇവിടെ വരിക.

എ.ഡ്രോ - അതെയതെ. ഞാൻ ഇനിയും ചെന്നു തല്ലുമേടിപ്പാൻ അല്ലയൊ? നിങ്ങൾക്കു ചേതമില്ലല്ലൊ! തമ്പുരാനെ ഓർത്തു മറ്റു വല്ലവരെയും വിടേണമേ എന്റെ പൊന്നമ്മേ.

അഡ്രി - വേഗം ചെന്നു വിളിച്ചുകൊണ്ടു വരുന്നതു നിനക്കു നല്ലതു. അതല്ലെങ്കിൽ ഇനി എന്റെ കയ്യിനാൽകൂടെ മേടിക്കേണ്ടിവരും. കേട്ടോ?

എ.ഡ്രോ - അതുകൊള്ളാം. എന്നാൽ അമ്മയുടെ കൈ നല്ലപോലെ പൊലിക്കും. അങ്ങോട്ടു ചെന്നാൽ ഉടനെ അവിടെനിന്നു കിട്ടുമെല്ലോ.

അഡ്രി - മതിയെടാ വിടുവാ പറഞ്ഞുങ്കൊണ്ടു നില്ക്കാതെ വേഗം പോക.

എഡ്രോ - ഇതു കൊള്ളാമല്ലൊ. ഇങ്ങോട്ടു വരുമ്പോൾ ഇവിടെ. അങ്ങോട്ടു ചെല്ലുമ്പോൾ അവിടെ. ഇങ്ങിനെ നിങ്ങൾക്കു എന്നെ ഇട്ടു വട്ടുതട്ടുന്നതുപോലെ തട്ടേണമെങ്കിൽ ഒരു തൊകലിനകത്തിട്ടു കുത്തിമുറുക്കിക്കൊണ്ടാകട്ടെ.

(എന്നു പറഞ്ഞുങ്കൊണ്ടു പോയി)

ലൂസി - നിങ്ങളുടെ മുഖഭാവം കണ്ടാറെ വലിയ വിഷാദമുള്ള പ്രകാരം തോന്നുന്നുവല്ലോ.

അഡ്രി - നിശ്ചയമായിട്ടു എന്റെ ഭർത്താവിന്നു പരസ്ത്രീകളോടു ചേർച്ചയുണ്ടു. അതു എന്റെ സൗന്ദര്യത്തിന്നു വല്ല കുറവും വന്നു പോകയൊ എന്റെ സംഭാഷണങ്ങളിൽ അവർക്ക് ഇമ്പമില്ലാതെ പോകയോ ചെയ്തിട്ടായിരിക്കുമോ? ഹാ അങ്ങിനെ വന്നിട്ടുണ്ടെങ്കിലും അതു അവർ എന്നെ ദുഃഖിപ്പിക്കയാലും ദയകേടായിട്ടു എന്നോടു പെരുമാറുകയാലും വരുത്തീട്ടുള്ളതാണല്ലോ. അത്രേയുള്ളു എങ്കിൽ

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/15&oldid=155427" എന്ന താളിൽനിന്ന് ശേഖരിച്ചത്