Jump to content

താൾ:Aalmarattam.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂസി - അങ്ങിനെയാ നിങ്ങളുടെ ഭാവം? കടിഞ്ഞാണില്ലാത്ത കുതിര എതിലേയും പായുമെന്നു ഒരു പഴഞ്ചൊല്ലു കേട്ടിട്ടില്ലയോ? അധിക സ്വാതന്ത്ര്യം എടുക്കുന്നവരുടെ അവസാനം പെരുത്തു കഷ്ടമുള്ളതായിരിക്കും. കീഴ്വഴക്കമില്ലാത്തതൊന്നും ഈ ഭൂലോകത്തിലില്ല. വിചാരവുദ്ധിയില്ലാത്ത പക്ഷിമൃഗാദികളിൽകൂടേയും ആണു പെണ്ണിന്റെമേൽ കർത്തവ്യം ചെയ്യുന്നതു കാണ്മാനുണ്ടെങ്കിൽ വിവേകാത്മാവോടും വിചാരബുദ്ധിയോടും കൂടിയ മനുഷ്യരുടെ ഇടയിൽ അതു എത്ര അധികമായി കാണേണം.

അഡ്രി - എന്നാൽ ഈ മുറ പറയുന്ന നീ ഇതുവരെ വിവാഹബസനത്തിൽ ഉൾപ്പെടാതെ പാർക്കുന്നതു ഈ അടിമയെക്കുറിച്ചു ഓർത്തിട്ടല്ലയോ?

ലൂസി - ഹീ ഹീ! അതല്ല. ഞാൻ അതു ത്യജിച്ചു പാർപ്പാനുള്ള കാരണം വേറെ കിടക്കുന്നു. ആയതു വിവാഹ അവസ്ഥയിൽ ഉണ്ടാകുന്ന അനർത്ഥങ്ങളെക്കുറിച്ചു ഓർത്തിട്ടത്രെ.

അഡ്രി - എങ്കിലും വിവാഹം കഴിഞ്ഞാൽ നിനക്കും അല്പം അധികാരം ഉണ്ടായാൽ കൊള്ളാമെന്നു തോന്നും.

ലൂസി - വിവാഹത്തിനു മനസ്സുവെക്കുന്നതിന്നുമുമ്പേ ഞാൻ അനുസരിപ്പാൻ പഠിക്കും.

അഡ്രി - നിന്റെ ഭർത്താവു വല്ലിടവും പോയി ഇതിന്മണ്ണം താമസിച്ചാൽ നീ എന്തുചെയ്യും?

ലൂസി - അവർ തിരികെ വരുവോളം ഞാൻ ക്ഷമയോടെ കാത്തിരിക്കും.

അഡ്രി - അതു വലിയ ക്ഷമതന്നെ. എന്നാൽ മനോദീനത്തിന്നു വേറെ ഹേതുക്കളില്ലാത്തവർക്കു അങ്ങനെയുള്ള ക്ഷമ വരുന്നതു അതിശയമല്ല. ഉള്ളിലെ വ്യസനംകൊണ്ടു പരവശനായി നിലവിളിക്കുന്നവനോടു മിണ്ടാതിരിപ്പാൻ നാം ഗുണദോഷം പറയുമെങ്കിലും അത്തരം വ്യസനം നമുക്കു വരുമ്പോൾ അതുപോലെയെന്നല്ല അതിനെക്കാൾ അധികമായുള്ള വിന്മിഷ്ടം നമ്മളും കാണിച്ചുപോകും. ഭർത്ത്യകാഠിന്ന്യംകൊണ്ടു ഖേദത്തിന്നു വകയില്ലാത്ത നീ ഇപ്പോൾ എന്നോടു ഈ ഗുണദോഷം ഒക്കെ പറയുന്നുവല്ലോ. എന്നാൽ നിനക്കു വല്ലപ്പോഴും ഇതുപോലെയുള്ള ദണ്ഡം കൊൾവാൻ സംഗതി

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/13&oldid=155425" എന്ന താളിൽനിന്ന് ശേഖരിച്ചത്