താൾ:Aalmarattam.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുപോയതു നിങ്ങൾ വരായ്കകൊണ്ടു, നിങ്ങൾ വരാത്തതു വിശപ്പില്ലാഞ്ഞിട്ടു. വിശപ്പില്ലാത്തതു എവിടെയോ ഏതാണ്ടു കിട്ടിയിട്ടു. എന്നാൽ നിങ്ങളുടെ ഈ കുറ്റത്തിനു കൊച്ചമ്മയും മറ്റും ഉപവസിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു.

സൈ. അന്റി - മതിയെടാ നിന്റെ ഫലിതം. ഞാൻ തന്ന പണം നീ എവിടെവച്ചു?

എ.ഡ്രോ - ഏതു? ഇന്നാളത്തെ അരെക്കാൽ രൂപായല്ലയോ? അതു കൊച്ചമ്മയുടെ തോൽസഞ്ചി നന്നാക്കിയ വകെക്കു ചക്കിലിക്കു കൊടുക്കേണമെന്നു പറഞ്ഞു. ഞാൻ അങ്ങിനെതന്നെ കൊടുക്കയും ചെയ്തുവല്ലോ.

സൈ. അന്റി - എടാ നിന്റെ കളിവാക്കുകൾ കേൾക്കുന്നതിൽ ഇനിക്കു ഇപ്പോൾ അത്ര ഇമ്പമില്ല. പണം എവിടെയോ വെച്ചിരിക്കുന്നതെന്നു വേഗം പറക. നമുക്കു ഇവിടെ ഒരു മുഖപരിചയവും ഇല്ലാതിരിക്കുമ്പോൾ നിന്റെ പക്കൽ ഉണ്ടായിരുന്ന പണം ആരെ ഏല്പിച്ചു?

എ.ഡ്രോ - ഫലിതം നിങ്ങൾ തീനിനിരിക്കുമ്പോൾ പറഞ്ഞു കൊള്ളാമല്ലോ. നിങ്ങളെ വേഗം വിളിച്ചുകൊണ്ടു ചെല്ലുന്നതിന്നു കൊച്ചമ്മ എന്നെ ഇങ്ങോട്ടു ഓടിച്ചു. താമസിച്ചുപോയാൽ നിങ്ങളുടെ കുറ്റത്തിന്നു ഞാൻ കൊട്ടുകൊള്ളേണ്ടിവരും. നിങ്ങളുടെ വയർ എന്റെതുപോലെ പെരുത്തു കൃത്യമായ ഒരു മണി ആയിരുന്നെങ്കിൽ ആരും വന്നു വിളിക്കാതെ തീൻസമയത്തു വീട്ടിൽ എത്തിയേനേ.

സൈ. അന്റി - മതി മതി ഡ്രോമിയോ. കളിക്കിപ്പോൾ ഒരു തക്ക സമയമല്ലെന്നു ഞാൻ പറഞ്ഞതു കേട്ടില്ലയോ? അതു ഇനി വേറൊരു സമയത്തേക്കു വെച്ചുകൊള്ളുക. ഞാൻ നിന്റെ പക്കൽ തന്നെ ആ പൊൻനാണയങ്ങൾ എവിടെ?

എ.ഡ്രോ - എന്റെ പക്കലോ? എന്റെ കയ്യിലെങ്ങും നിങ്ങൾ പൊൻനാണയങ്ങൾ തന്നിട്ടില്ല.

സൈ. അന്റി - എടാ തെമ്മാടി നിന്റെ വികൃതികൾ മതിയാക്കിയും വെച്ചു ഞാൻ നിന്നെ ഏല്പിച്ചതു എവിടെക്കൊണ്ടു പോയിക്കളഞ്ഞെന്നു പറക.

എ.ഡ്രോ - ഞാൻ ഏറ്റുകൊണ്ടുവന്നതു നിങ്ങളെ കമ്പോളത്തിൽനിന്നു വിളിച്ചു തീൻ തിന്മാൻ കൊണ്ടുചെല്ലുന്നതിനാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/10&oldid=155422" എന്ന താളിൽനിന്ന് ശേഖരിച്ചത്