താൾ:Aacharyan part-1 1934.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

____77____


     "ധരാനന്ദമത്യല്പ,മിക്കാലദേശം
      സുരാകാരവുംമൂടിനിൽക്കുന്നമൂലം
      സുരാധീശസമ്പത്തുപുല്ലാക്കി,വിശ്വം
     ഭരാകാരനായ്തീർന്നദേവൻജയിപ്പൂ!                             22
    "മഹാനർക്കനിസ്സൌരസംമണ്ഡലംകാ-
     ത്തഹോ!വാണിടുംപോലെനൂറായിരങ്ങൾ
     മഹാസൂരനാംജാലികൻകയ്യിലേന്തും
     മഹാമായികാകാരമാരാഞ്ഞറിഞ്ഞു,                             23
    "ചിദാനന്ദവിത്തായിമായാവിനാശം
    സദാചേർത്തിടുംബ്രഹ്മബോധംവളർത്താൻ
    ഇദാനീന്തന്മാർക്കുസിദ്ധിച്ചസാക്ഷാൽ
   നിദാനാഭിരാമന്റെനാമംജയിപ്പൂ!                               24

________________________________________________________________________________ ണ്യപ്പൂർണ്ണതിടമ്പൂ=സുകൃതത്തിന്റെ മുഴുവനായ പ്രതി ബിംബം.

 22. ധരാനന്ദം=ലോകത്തിലെ സുഖം. അത്യ

ല്പം=വളരെ ചുരുക്കം. കാലവും ദേശവും സുരാകാര ത്തെയും മൂടിയിരിക്കുന്നു എന്നു വെച്ചാൽ സുരന്മാർദി ക്കാലബന്ധത്തോടുകൂടി ഉണ്ടാകുന്നവരും നശിക്കുന്നവ രും എന്നു താല്പർയ്യം. സുരാധീശസമ്പത്തു പുല്ലാക്കി= ഇന്ദ്രപട്ടത്തെ നിസ്സാരമാക്കി. വിശ്വം ഭരാകാരനായ തീർന്ന ദേവൻ=വിരാട് സ്വരൂപനായമഹാത്മാവു;കാ ലദേശാദീതനായ ജ്ഞാനി.

 23. സൌരസം മണ്ഡലം=സൂർയ്യനും സൂർയ്യനെ

സംബന്ധിച്ച ഗ്രഹങ്ങളും അടങ്ങിയ മണ്ഡലം. മഹാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/85&oldid=155415" എന്ന താളിൽനിന്ന് ശേഖരിച്ചത്