Jump to content

താൾ:Aacharyan part-1 1934.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബ്രഹ്മശ്രീ ഗോവിന്ദാനന്ദസ്വാമി പാദങ്ങളിൽ അനുവാദപ്രകാരം സമർപ്പിച്ചതു്.

                                    		(സമർപ്പണം)

അജ്ഞാനക്കൂരിരുട്ടിങ്കലാനന്ദച്ഛവി തൂകിയും, അഴകാർന്നു സുലോകത്തിനഴലെല്ലാമകറ്റിയും, 1 ദുർവൃത്തം നീക്കിവിശ്വൈകസർവ്വസ്വാധാരമായുമേ, ധർമ്മബോധംപ്രതിഷ്ഠിച്ചകർമ്മകൗശലകൈകളാൽ, 2 ആനന്ദയോഗമാർഗ്ഗത്തിലരുളുന്നാത്മസക്തിയെ ആശയപ്പൂങ്കലത്തേങ്കൊണ്ടാറാടും ശാന്തിദൻഗുരു, 3 ഇരുന്നാസ്ഥാനപീഠത്തിലിരിക്കുന്ന മഠാധിപൻ, നാരായണാത്മാവേശത്താൽനരരക്ഷനടത്തുവോൻ, 4 പരമാനന്ദദൻ ഗോവിന്ദാനൻ ദീനപാലകൻ, കരുണകൈത്തലം നീട്ടിക്കൺമലർക്കോണയക്കുവോൻ, 5 വിശ്വരൂപംഗ്രഹിക്കന്ന വിലോചനമുദിച്ചവൻ, വിശ്വാസംവിളയാടുന്ന വിരുതേറ്റംനടത്തുവോൻ, 6 മൽപ്രണാമത്തെയും സാക്ഷാൽ "ആചാര്യൻ" ചരമത്തെയും കൈക്കൊണ്ടനുഗ്രഹിക്കേണം മനോമാലിന്യമകറ്റീടാൻ 7


കോഴിക്കോട്,

1104 കുംഭം 23. ഗ്രന്ഥകർത്താവ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/8&oldid=155409" എന്ന താളിൽനിന്ന് ശേഖരിച്ചത്