താൾ:Aacharyan part-1 1934.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__65__ ഹനനം ചുടലത്തീ തീ- 'മനനംകണ്ണീർകയർപ്പതൊരുദിക്കിൽ; 20

'പ്രകൃതിക്കീവിധമകവും പ്രകൃതംപുറവുംവിരുദ്ധമാവുകയാൽ, സുകൃതിമഹാഗുരുമായാ- വികൃതിമറിച്ചോൻഗമിച്ചതീതരസൻ. 21 (യുഗ്മകം)

സത്തുമസത്തുംപാർക്കം ചിത്താകുംതാനതീതചിത്തനിദം മുത്താംജ്ഞാനമുറച്ചാൽ മുത്താർന്നീടാമിതാണുബോധലയം. 22 ______________________________________________________________________

   20. ആഢ്യത്വം=പ്രഭുത്വം. തീമനനം=വ്യസ
നപൂർവ്വമുള്ള വിചാരം. കണ്ണീർ കയർപ്പതു=കരച്ചിൽ.
   21. പ്രകൃതിക്കു=ലോകസ്വഭാവത്തിന്നു. സുകൃ
തിമഹാഗുരു=നാരായണഗുരുസ്വാമികൾ. മായാവികൃ

തി മറിച്ചോൻ=മായാവികാരങ്ങളെല്ലാം നശിപ്പിച്ചവൻ. അതീതരസൻ=ലോകാതീതമായ സുഖത്തെ അനുഭവി ക്കുന്നൻ;ബ്രഹ്മാനന്ദി.

   22. സത്ത്=ബ്രഹ്മം.അസത്ത്=മായ; പ്രപ
ഞ്ചം.ചിത്ത്=ജ്ഞാനം. അതീതചിത്തൻ=അന്ത:ക

രണാതീതജ്ഞാനി. മുത്താം=ശ്രേഷ്ഠമാം. മുത്താർന്നീടാം= ആനന്ദം അനുഭവിക്കാം. ബോധലയം=വിജ്ഞാനമായ വിലയം.

9*


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/73&oldid=155402" എന്ന താളിൽനിന്ന് ശേഖരിച്ചത്