ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Aacharyan part-1 1934.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

iv

കൂറാൽകഥിച്ചു ശമമാരാൽപുലർത്തിടിന
പേരാർന്നധർമ്മവചനം,
പാരാശ്രയിക്കുമൊരുനാരായവേരഖില
സാരാത്മമാമുനി മഹാൻ

ശ്രീനാരായണഗുരുസ്വാമികളുടെ ജീവിതം ചരിത്രത്തിന്നും കവനത്തിനും വിഷയീഭവിച്ചു സാഹിത്യത്തിൽ അനർഘശോഭയോടുകൂടി പ്രശോഭിക്കേണ്ടുന്ന ഒന്നാണ്. ഖണ്ഡകാവ്യങ്ങൾ മാത്രമല്ല വലിയ മഹാകാവ്യങ്ങൾതന്നെ ആ മഹാത്മാവിന്റെ ചരിത്രത്തെ വിഷയീകരിച്ചു ഭാഷയിൽ അവതരിക്കാവുന്നതും അവതരിക്കേണ്ടതുമാണ്. അത്രയും മഹത്തായ ആ വിഷയത്തിൽ പ്രവേശിച്ചു ഫലിപ്പിക്കുന്നതുതന്നെ പ്രശംസനീയമായ സംഗതിയാണ്. ഇതു കവിക്കു ആചാർയ്ചാനുഗ്രഹവും ലോകത്തിന്നു ശ്രേയസ്സും ഉണ്ടാവാൻ ഉപകരിക്കുമെന്നും വിശ്വസിക്കുന്നു. ഉത്തമമായ ഈ പുസ്തകം ഉടനെ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തികാണ്മാൻ ആഗ്രഹിക്കയും ചെയ്ചുന്നു.

പട്ടാന്വി,
5--1--29 }കെ. വാസുദേവൻ മൂസ്സത്.

              (ഒപ്പ്)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/7&oldid=220778" എന്ന താളിൽനിന്ന് ശേഖരിച്ചത്