താൾ:Aacharyan part-1 1934.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


__58__

അണിമാദികളണിവോനു- മണുകീടംതാനുമോന്നുപോൽതന്നെ, അണിയാംപ്രണവത്തിൻപൊരു- ളണുകാണുകജാലമോദിഗുരുവര്യൻ. 5 ____________________________________________ കളി=ലോകസംബന്ധമായി അനുഭവിക്കേണ്ടിവരുന്ന ദുഖങ്ങളി. നാകസുഖം=സ്വർഗ്ഗയമായസുഖം; പുണ്യാനുഭവം; നിത്യസുഖം. നാകലചിത്തൻ=സ്വർഗ്ഗത്തിൽ ലയിച്ചിരുന്ന ചിത്തത്തോടുകൂടിയവൻ. ഗുരുദേവൻ=ആചാര്യന്മാർക്കുകൂടി ദേവനായിരിക്കുന്നവൻ. ലോകസുഖത്തിൽ മുഴുകിപ്പോയാൽ പരമാന്ദപ്രാപ്തിലഭിക്കായ്കാൽ അതിൽ വൈരാഗ്യം ദീക്ഷിച്ചും ലോകസംബന്ധമായി അനുഭവിക്കേണ്ടിവരുന്ന ശീതാതപാദികളും മറ്റും നിത്യസുഖത്തെ കാംക്ഷിച്ചിരുന്ന മോക്ഷേച്ഛൂവാകയാൽ സന്തോഷപൂർവ്വം സഹിച്ചുംകൊണ്ടു ഗുരുസ്വാമികൾ വളരുന്നു.

5.അണിമാദികളണിവോൻ=അണിമ, മഹിമ, ഗിരിമ, ലഖിമ, ഈശിത്വം, വശിത്വം എന്നീസിദ്ധികളുള്ളവൻ. അണുകീടം=അതിസൂക്ഷ്മപ്രായമായ കീടങ്ങൾ. അണിയാം=നിരയാം. പ്രണവത്തിൻ പൊരുൾ=ബ്രഹ്മം;ആത്മാവു. അണുകാണുകം, സൂക്ഷ്മെകണം ഗുരുവര്യൻ=നാരായണഗുരുസ്വാമികൾ. എല്ലാജീവജാലങ്ങളും പരമാത്മാവിന്റെ വിഭാഗങ്ങളാകുന്നു അഥവാ എല്ലാം ആത്മാക്കളാകുന്നു.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/66&oldid=155394" എന്ന താളിൽനിന്ന് ശേഖരിച്ചത്