iii
ഹർഷാനന്ദം സ്ഫുരികുംപടിനിഖിലജനം
ഭക്തിപൂർവ്വംശ്രവിപ്പാ-
നാർഷാലങ്കാരസൂക്താമൃതവചനഭരം
ചേർത്തമൂർത്തേ! നമസ്തെ.
2 എന്താശ്ചർയ്യം! സുബൌദ്ധർക്കരിയൊരു
തിരുമെയ് തന്നെ മൈത്രേയബുദ്ധൻ
ചിന്താരത്നാഭിരാമൻ പരമതമഹിമാ-
വാർന്നമറ്റുളളവർക്കും,
സന്താപക്കൂത്തുടപ്പാനഖിലജനമനം
തന്നിലാർന്നുളളതർക്കം
സന്താനംപോലകറ്റീടിനഗുരുവരമാ-
ഹാത്മ്യമാരെന്തറിഞ്ഞു!
3 അവനിക്കതിഭാരംചേ-
ർത്തവനവനെന്നുളള ബുദ്ധിയാംസ്വാർത്ഥം
കവരും കലഹംകളവാൻ
കവനകലാപൻ ലസിച്ചുഗുരുവർയ്യൻ.
4 ആരണരറിവിനുകൂപ്പു-
ന്നാരണശൂന്യം പരാത്മമാംപ്രണവം
കാരണരൂപംമായ-
ക്കാറണയാത്തോൻ പരംപദംചേർന്നു.
5 "നേരായജാതിമതസാരാംശമേകമിഹ
സാരാത്മഭൂമഹിമയും",
തേറാതലഞ്ഞമതിമാറാൻ ജഗത്തിലതി
ധീരാത്മബോധനിലയൻ,
_____________________________________________________________________________

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.