താൾ:Aacharyan part-1 1934.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-46-

കദനമകററിടുമാറുപാസന ശ്രീ - 9 സദനവിളക്കു കൊളുത്തി വത്സനാക്കി; 'ഹരികലയാണിവനെന്നറിഞ്ഞുനാനാ- സുരവരും മുനിമാരുമെന്നുപോലെ, പരവുമിളാതലവും ഗ്രഹിക്കുമോമൽ പരമവിലോകനനെബ് ഭജിക്കയായി. 10

[യുഗ്മകം] 'പരവെളിതന്നിലെരിഞ്ഞു വിശ്വമെല്ലാം പരിചൊടമർന്നുലയിപ്പതുംധരിച്ചു _____________________________________________________ 9. മദനഹരാലയ=പരമേശ്വരി. നഗ്നവേഷയാ യി=ദിഗംബരയായി. തൻപദപരിസേവപരിഗ്രഹിച്ചു= ദേവിയുടെ പാദശുശ്രൂഷയെ സ്വീകരിച്ചു.കദനം=ദു ഖം.ഉപാസനശ്രീസദനവിളക്കു കൊളുത്തി=പരംബ്രഹ്മ തേജസ്സുളവാക്കി. വത്സനാക്കി=കുമരനാക്കി.തുര്യാ തീതമായ അനുഭവം .മഹാദേവിയുടെ അനുഗിരഹ- ത്തോടുകൂടിയുണ്ടായി ലോകാചാര്യനായി സ്വാമികൾ പ്രശോഭിച്ചു.

10. ഹരികല=വിഷ്ണുവിന്റെ കല.നാനാസുരവരർ=ബഹുവിധദേവന്മാർ. പരവും ഇളാതലവും=സുക്ഷ്മലോകവും സഥൂലലോകവും . പരമവിലോകനൻ=ദിവ്രദൃഷ്ടിയുള്ളവൻ. അവതാരമൂർത്തികൾക്കും നാരദാദിമഹർഷികൾക്കും സ്ഥുലവും സുക്ഷ്മവും ഒന്നിച്ചുഗ്രഹിക്കത്തക്കദിവ്യദൃഷ്ടികളുണ്ട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/54&oldid=155381" എന്ന താളിൽനിന്ന് ശേഖരിച്ചത്