അപദാനങ്ങളെയും കവിസരസമായി നിബന്ധിച്ചിട്ടുണ്ടു് . എന്നാൽ അതു ചരിത്രത്തിന്റെ ശുഷ്കാസ്ഥിയെ ഭക്തിരസംകൊണ്ടും മാംസളമാക്കിത്തീൎത്തു വായനക്കാൎക്കു വൈരസ്യം വരാത്തവിധത്തിൽ ആക്കിത്തീൎക്കുവാൻ കവിക്കു സാധിച്ചിട്ടുമുണ്ടു് . ഇതിലെ ശ്ലോകങ്ങൾ വായിക്കുമ്പോൾ ചരിത്രപുരുഷന്റെ അപദാനങ്ങളെപറ്റി അത്ഭുതമല്ല ആപാദചൂഢം ഭക്തിയാണു് തോന്നുന്നതു്. ഇതിന്നു കാരണം കവിക്കു ഉത്തമനായക ലബ്ധിയാലുളവായ നിരതിശയാനന്ദമായിരിക്കണം. പ്രായേണ പല വിലാപകാവ്യങ്ങളും വായനക്കാരുടെ മനസ്സിനെ ഉദ്വേഗമയമായ ഒരു തമോ ലോകത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കിംകൎത്തവ്യതാവിമൂഢമാക്കി തീൎക്കുന്നതായിട്ടാണു് കാണുന്നത്. പ്രസ്തുതമായ കാവ്യമാകട്ടെ അതിന്നു വിഷയീഭ്രതനായ മഹാത്മാവെന്നപോലെതന്നെ വായനാക്കാരുടെ മനസ്സിനെ ഈ ജഡലോകത്തിൽനിന്നും തുലോം മേല്പോട്ടുയൎത്തി ആനന്ദമയമായ ഒരു സ്ഥാനത്തു എത്തിച്ചു രസിപ്പിക്കുകയാണു് ചെയ്യുന്നതു്.
ഈ കൃതിയിൽ കാണപ്പെടുന്ന അക്ലിഷ്ടതയും ഭംഗിയും പ്രശംസിക്കത്തക്കവയാണു്. താഴെ ഉദ്ധരിക്കുന്ന പദ്യങ്ങൾ ഇതിന്നു പൎയ്യാപ്തമായ ഉദാഹരണമാകുന്നു.
1.
ദോഷംകൂടാതെ മൂൎത്തിത്രയനിലകളൊരേ
ശക്തിയിൽ കൎമ്മരൂപം
വേഷം കെട്ടുന്നതാണെന്നരുമായിലുരചെ-
യ്തദ്വയബ്രഹ്മതത്വം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.