താൾ:Aacharyan part-1 1934.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-41-


                                                             ആചാര്യൻ
   
                                                       ഗുരുവരാനുശോചനം
                                                                എന്ന
                                                          നാലാം ഉച്ഛാസം 
                                                              ____
                                 
                 
                         അമരഭടാധിപശക്തിഭൂതനന്ന-
                         ളമൃതകലാശനയോഗസൂത്രധാരൻ,
                         അമിതരസാത്ഭുതമാർന്ന  കൺസുമത്താ-
                         ലമൃത മുതിർത്ത  ശശാങ്കകോടി കല്പൻ;                                                                   1
                         

________________________________________________________________________________

1. അമരഭടാധിപശക്തിഭൂതൻ=സുരസൈന്യാധിപകലായി ജനിച്ചവൻ.അമൃതകലാശനയോഗസൂത്രധാരൻ=അമൃതകലയെ ഭക്ഷിക്കുന്ന യോഗ്യാഭ്യാസം നടത്തിച്ചിരുന്നവൻ. നാരായണഗുരു സ്വാമികൾക്കും കുഞ്ഞൻ ചട്ടമ്പി സ്വാമികൾക്കും ഖേചരിമുദ്രയെ ഉപദേശിച്ച ഗുരുനാഥൻ. അമിതരസാത്ഭുതമാർന്ന=കണക്കല്ലാതുണ്ടായ ആനന്ദത്തേയും അത്ഭുതത്തേയും സ്വീകരിച്ചു. അമൃതം=(ഇവിടെ) ആനന്ദബാഷ്പം. ശശാങ്കകോടികല്പൻ=കോടിചന്ദ്രന്മാർക്കു തുല്യമായ ശീതളദ്യുതിയോടുകൂടിയവൻ.


* 6










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/49&oldid=155375" എന്ന താളിൽനിന്ന് ശേഖരിച്ചത്