ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-37-
സംസാരിച്ചു പടവെട്ടിനില്ലൂവേ,
സാരനാഥനണിവിട്ടപോലെയും
സാധുവർഗ്ഗനിലസംഭവിച്ചു,സം
സാരനാശനമുനേ! വരേണമേ!
, (യുമ്രകം) 21
സ്ഥൂലമാം ജടമുടഞ്ഞടുമ്പൊഴ-
സ്ഥൂലകായമിയലും ശരീരിക,
ലീലചെയ്തതറിയും മനോമണി-
ശ്രൂലനെന്റെ ഗുരുവർയ്യനീശ്വരൻ! 22
കൽപനക്കഖിലലോകസക്തിയും
കെല്പകന്നു പരിചിൽ തിരിച്ചിടും,
സൽപ്രഭാവമിയലും സമസ്തസം-
കല്പർചിത്തനെ വണങ്ങിടുന്നഹം. 23
_____________________________________
21.സംസാരിച്ചു= കയറി. സാരനാഥൻ =സൈ
ന്യാധിപൻ. അണിവിട്ട =നിരയിൽനിന്നും തെറ്റിയ.
സാധുവർഗം= സന്യാസിവർഗ്ഗം ; ധർമ്മസംഘത്തിലെ സന്യാ
സശിഷ്യന്മാർ. സംസാരനാശനമുനേ= സംസാരത്തെ ന
ശിപ്പിക്കുന്ന യതീശ്വര. ധർമസംഗത്തിന്റെ ആവശ്യക
ത ഗുരുസ്വാമികളുടെ അന്തർഗതം അറിയുന്ന കുമാരനാ
ശാൻ മുഖേന പ്രത്യക്ഷപ്പെടുത്തിയിരിക്കുന്നു.
22.സ്ഖൂലമാംജഡം =സ്ഖൂലശരീരം.അസ്ഖൂലകാ-
യം സൂക്ഷ്മ ശരീരം. മനോമണിശ്രീലൻ =മാനസശക്തി
യിൽ ലയിച്ചിരിക്കുന്നവൻ.സ്വാമിതൃപ്പാദങ്ങൾ ഭക്ത
ന്മാരുടെ ഹൃദയത്തിൽ പരിശോദിച്ചു സ്ഖൂലത്തെയും സൂ
ക്ഷമത്തെയും ദർശിക്കുന്ന ബുദ്ധി വിശേഷത്തെ ഉണ്ടാക്കി
ക്കൊടുക്കുന്ന അവതാരമൂർത്തിയാണ്.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.