താൾ:Aacharyan part-1 1934.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__36__

'വർണ്ണഭേദഗതിയാർന്നു കേവലം കർണ്ണഭീഷണി തുടർന്നവേളയിൽ കണ്ണുളിക്കുമളവാണ്ടസന്മയൻ കണ്ണനല്ലി!ഭുവനൈകസദ്ഗുരു. 19 (കലാപകം) 'സത്തമൻ മുനി സമാധിചെയ്കയാൽ ഭിത്തിവിണ്ടമണിമേടപോലെയും, വൃത്തികെട്ട ഹൃദയംകണക്കു,മുൽ- പ്പത്തിവിട്ട കുരുവെന്നപോലെയും, 20 _____________________________________________________________________________ വിഷം ഉള്ളതുകോണ്ടു് ആഹ്ലാദിക്കുന്നവൻ! തൻമദം=തന്റെ ഡംഭത്തെ. പൂതനാമഹിത കീർത്തിയാർന്ന്=പരിശുദ്ധനാമംകൊണ്ടു അഭിഷ്ടകീർത്തിയെ ലഭിച്ച;പൂതനാ കഥയോടുകൂടിയ മഹിത കീർത്തിയെ പ്രാപിച്ച. ദുർഭൂത ബാധകൾ=ദുർഭൂതങ്ങളുടെ ഉപദ്രവങ്ങ.മാധവൻ=വിഷ്ണുവിന്റെ അവതാരമായ നാരായണഗുരു;ശ്രീകൃഷ്ണൻ. 19.വർണ്ണഭേദഗതി=ബ്രാഹ്മാദിഭേദസ്ഥിതി;സ്വരപ്പകർച്ച.കർണ്ണഭീഷണി=കർണ്ണത്തിലെ ഭീഷണവചനം;കർണ്ണന്റെ ഭീഷണികൾ.കണ്ണുളിക്കുമളവു=കണ്ണുകോച്ചും പ്രകാരം.സന്മയൻ=സൽസ്വരൂപൻ;അവതാരമൂർത്തി. ഭുവനൈകസദ്ഗുരു=ലോകാചാര്യൻ. 20.സത്തമൻമുനി=അവതാരമൂർത്തിയായ മാമുനി,മണിമേട=രത്നഖചിതമായ മാളിക. വൃത്തികെട്ട=ഉന്മേഷം നശിച്ച;

ശുദ്ധിയില്ലാത്ത. ഉൽപത്തിവിട്ട=ബീജശക്തി നശിച്ച;മുളക്കുവാനുള്ള ശക്തിപോയ.കുരു=വിത്ത്.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/44&oldid=155370" എന്ന താളിൽനിന്ന് ശേഖരിച്ചത്