__33__
'വിത്തുയർന്നു മരമാംവിധം മനോ- വൃത്തിലോകതരുവായിടുന്നുപോൽ; അത്തിരിച്ചിലിനു മീലയത്തിനും സത്തുസദ്ഗുരു, സുവണിശക്തിയും. 13
'കോട്ടമോതുമൊരു വൈദികക്രമ- ക്കോട്ടവെച്ചചില മൂർഖബുദ്ധികൾ, ആട്ടിവിട്ട ജനതക്കരക്ഷണം നാട്ടിവിശ്വഗുരുഹാ! മറഞ്ഞുപോയ്. 14 _______________________________________________________ സംസ്കൃതജഭാഷ. ഹാരം=മുത്തുമാല. തമിൾമാതിനും= തമിഴ്ഭാഷാദേവിക്കും;ഇവിടെ "മാതിനും"എന്ന പ ദം തമിഴ് പദത്തോടു യോജിച്ചാണു പ്രയോഗിച്ചിരിക്കുന്ന ത്. മഹാകാരചിദ് ഗുരു=ബ്രഹ്മചൈതന്യസ്വരൂപനായ ആചാർയ്യൻ.ഈ പദ്യംകൊണ്ടു ലോകഗുരുവിങ്കൽനിന്നും ലഭിച്ചിട്ടുള്ള അനുഗ്രഹവാക്യങ്ങളെ നിത്യവിചാരം ചെ യ്തു ആന്ദിപ്പാൻ ഉപദേശിച്ചു സമാധാനിക്കുന്നു.
13. മനോവൃത്തി=മനസ്സിന്റെ പരിണാമം.. ലോ
കതരു=ലോകമാകുന്ന വൃക്ഷം. അത്തിരിച്ചിലിനു മീലിയ ത്തിനും=അപ്രകാരം ലോകം ഉണ്ടാകുന്നതിനും ആത്മല യമെന്നവിധം പ്രളയം സംഭവിക്കുന്നതിനും. സത്തുസ ദ്ഗുരു, സുവാണിശക്തിയും=സത്തായി നില്ക്കുന്നത് അ വതാരമൂർത്തിയായ നാരായണഗുരുസ്വാമിയും, നാദബ്രഹ്മ ത്തിൽ നിൽക്കുന്ന സുവാണികൾ ശക്തികളുമാകുന്നു. ഈ പദ്യംകൊണ്ടു ഭാഷാദേവതകളും ഗുരുസ്വാമികളും ശക്തി വൃത്തികളും ബ്രഹ്മാവുമെന്നവിധം എക്യമെണ്ടന്നുകൂടി കാ ണിച്ചു വീണ്ടും സമാധാനിപ്പിക്കുന്നു.
* 5
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.